Latest News
Loading...

പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന്





ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെ തുടര്‍ന്ന് പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 5ന് നടക്കും. സെപ്റ്റംബര്‍ 8നാണ് വോട്ടെണ്ണല്‍. ഈ മാസം 17 വരെ പത്രിക സമര്‍പ്പിക്കാം. ഇത് സംബന്ധിച്ച പെരുമാറ്റച്ചട്ടവും നിലവില്‍ വന്നു. 


കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന ഉപതെരഞ്ഞെടുപ്പാകും പുതുപ്പള്ളിയില്‍ നടക്കുക. ഉമ്മന്‍ചാണ്ടിയുടെ മരണത്തെ തുടര്‍ന്ന് ഒഴുകിയെത്തിയ ജനക്കൂട്ടം വോട്ടെടുപ്പിലും പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലിലാണ് യുഡിഎഫ്. മുന്നണികള്‍ പ്രതീക്ഷിക്കാത്ത അപ്രതീക്ഷിത തെരഞ്ഞെടുപ്പ് പ്രഖ്യാപനമാണ് എത്തിയിരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചാണ്ടി ഉമ്മന്‍തന്നെ എത്തുമെന്നാണ് വിലയിരുത്തല്‍. മറ്റൊരു ചര്‍ച്ചയ്ക്കും മറ്റൊരാളെ കണ്ടെത്താനുമുള്ള സമയം ഇനിയില്ല താനും. എല്‍ഡിഎഫില്‍ ജെയ്ക് സി തോമസിന് സാധ്യത കല്പ്പിക്കപ്പെടുമ്പോഴും റെഝി സഖറിയയെ മല്‍സരിപ്പിച്ചേക്കുമെന്നും സൂചനകള്‍ പുറത്തുവരുന്നുണ്ട്.





   
   




Post a Comment

0 Comments