ഭരണങ്ങാനം സെന്റ് ലിറ്റിൽ ത്രേസ്യാസ് എൽ.പി.സ്‌കൂളിൽ, 2023 - 2024 അധ്യയനവർഷത്തേയ്ക്കുള്ള സ്‌കൂൾ പാർലമെന്റ് ഇലക്ഷൻ, ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് നടത്തപ്പെട്ടു.
കൺട്രോൾ യൂണിറ്റുകളായി ലാപ്ടോപ്പുകളും ബാലറ്റിങ്ങ് യൂണിറ്റുകളായി മൊബൈൽഫോണുകളും ക്രമീകരിച്ച് നടത്തപ്പെട്ട ഇലക്ഷൻ, കുട്ടികളിൽ ആവേശവും ആകാംക്ഷയും നിറച്ചു.
ഐഡികാർഡുകൾ കാണിച്ച്, കൈയ്യിൽ മഷി പുരട്ടി, ബാലറ്റിങ്ങ് യൂണിറ്റിൽ തെളിയുന്ന തങ്ങളുടെ നേതാക്കളുടെ ചിത്രത്തിന് നേരെയുള്ള പച്ച ബട്ടണിൽ വിരൽ അമർത്തി, മുതിർന്ന ക്ലാസ്സിലെ കുട്ടികൾ തങ്ങളുടെ തെരഞ്ഞെടുപ്പ് ഓർമ്മകൾ പുതുക്കിയപ്പോൾ, പുതുതായി സ്‌കൂളിൽ പ്രവേശനം നേടിയ കുട്ടികൾക്ക്, അതൊരു നവ്യാനുഭവമായി. ഓരോ ക്ലാസ്സിൽനിന്നും ഒമ്പതോളം കുട്ടികൾ മാറ്റുരച്ച തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനകർമ്മം നിർവ്വഹിച്ചത് ഭരണങ്ങാനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ലിസി സണ്ണി ആണ്. ചെയർമാൻ, ചെയർപേഴ്സൺ എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം തെരഞ്ഞെടുക്കപ്പെട്ട നകുൽ കൃഷ്ണ, നമിതാ ബിനോയ് എന്നിവർക്ക് സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷൈനി ജോസഫും ക്ലാസ്സ്‌തല വിജയികൾക്ക് നകുൽ കൃഷ്ണ, നമിതാ ബിനോയ് എന്നിവരും സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
0 Comments