Latest News
Loading...

പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ വിജയോത്സവം



 പെരിങ്ങുളം സെന്റ് അഗസ്റ്റിൻസ് ഹൈസ്കൂളിൽ മെറിറ്റ് ഡേ ആഘോഷങ്ങൾ വിജയോത്സവം എന്ന പേരിൽ വിപുലമായ രീതിയിൽ നടത്തി.  ഹെഡ്മാസ്റ്റർ  ജോസുകുട്ടി ജേക്കബ് സ്വാഗതം ആശംസിച്ചു.  സ്കൂൾ മാനേജർ റവ. ഫാ. മാത്യു പാറത്തൊട്ടി അധ്യക്ഷത വഹിച്ച യോഗം  പൂഞ്ഞാർ എം. എൽ.എ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസി അസിസ്റ്റന്റ് സെക്രട്ടറി റവ.ഫാദർ ജോർജ് പുല്ലുകാലായിൽ മുഖ്യപ്രഭാഷണം നടത്തി.

.വാർഡ് മെമ്പർ പി.യു വർക്കി, അസിസ്റ്റന്റ് സ്കൂൾ മാനേജർ റവ. ഫാ.തോമസ് പ്ലാത്തോട്ടം, പി.ടി.എ പ്രസിഡന്റ്  സജി കദളിക്കാട്ടിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ മെഡലുകളും സർട്ടിഫിക്കറ്റുകളും വിവിധ സ്കോളർഷിപ്പുകളും നൽകി അനുമോദിച്ചു. ഫുൾ A+ നേടിയ 14 കുട്ടികൾക്കും മെമന്റോ നൽകി.     16 വർഷം തുടർച്ചയായി 100% വിജയം നേടിയ സ്കൂളിനെ എം. എൽ. എ. പ്രത്യേകം അഭിനന്ദിച്ചു.  തുടർന്ന് കഴിഞ്ഞ എസ്.എസ്.എൽ.സി ബാച്ചിലെ പ്രതിനിധി ഈ വർഷത്തെ പത്താം ക്ലാസ് കുട്ടികൾക്ക് വിജയദീപം  കൈമാറിയത് ചടങ്ങിലെ മുഖ്യ ആകർഷണമായി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments