.പാലാ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഉമ്മന്‍ ചാണ്ടി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍. ഉമ്മന്‍ ചാണ്ടിയുടെ പാവങ്ങളോടുള്ള കരുണയും നിസ്വാര്‍ത്ഥമായ സേവന പ്രവര്‍ത്തനങ്ങളും ജനകീയതയുമാണ് അദ്ദേഹത്തെ അനശ്വരനാക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ബ്ലോക്ക് പ്രസിഡന്റ് എന്‍.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍, സി.പി.എം ഏരിയ സെക്രട്ടറി പി.എം. ജോസഫ്, തോമസ് കല്ലാടന്‍, ഏ.കെ. ചന്ദ്രമോഹന്‍, നഗരസഭ പ്രതിപക്ഷ നേതാവ് പ്രൊഫ.സതീശ് ചൊള്ളാനി, കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ. അലക്‌സ്, ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, സി.പി.ഐ. മണ്ഡലം സെക്രട്ടറി പി.കെ ഷാജകുമാര്‍, കെ.ഡി.പി നേതാവ് എം.പി കൃഷ്ണന്‍ നായര്‍, ആര്‍.എസ്.പി. സെക്രട്ടറി വിജയകുമാര്‍, കോൺഗ്രസ് പാലാ മണ്ഡലം പ്രസിഡൻ്റ് തോമസ് ആർ വി ജോസ് ഷോജി ഗോപി, പ്രേംജിത്ത് ഏര്‍ത്തയില്‍, മണ്ഡലം പ്രസിഡൻ്റുമാരായ പയസ് മാണി, ജെയിംസ് ജീരകത്തില്‍, രാജു കൊക്കപുഴ, രാജു കോനാട്ട്, ജോര്‍ജുകുട്ടി ചൂരക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments