Latest News
Loading...

ഗ്രാമസഭയിൽ പങ്കെടുത്തവർക്ക് തുണി സഞ്ചിയുമായി പഞ്ചായത്തംഗം




പ്ലാസ്റ്റിക് കൂടുകൾ നിരോധിച്ചുവെങ്കിലും, പകരം സംവിധാനങ്ങലൊന്നും ആരും ഏർപ്പെടുത്തിയിരുന്നില്ല. ഇതിനൊരു പരിഹാരമായി, പുനരുപയോഗിക്കാൻ സാധിക്കുന്ന തുണി കൊണ്ടുള്ള സഞ്ചി, തന്റെ വാർഡിലെ ഗ്രാമ സഭ യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും നൽകി, മാതൃക ആയിരിക്കുകയാണ്, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്തിലെ, പൂഞ്ഞാർ ടൗൺ വാർഡിലെ മെമ്പർ റോജി തോമസ്.  ചൊവ്വാഴ്ച നടന്ന ഗ്രാമസഭ യിൽ, തുണി സഞ്ചികളുടെ വിതരണോൽഘാടനം, ഗ്രാമ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌  റെജി ഷാജി നിർവഹിച്ചു.


.വാർഡ് മെമ്പർ റോജി തോമസ് മുതിരന്തിക്കൽ സ്വാഗതം പറഞ്ഞ ഗ്രാമസഭയിൽ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ
ബീന മധുമോൻ, നിഷ സാനു, രാജമ്മ ഗോപിനാഥ്,
ആനിയമ്മ സണ്ണി, VEO - ദീപ ജോർജ്, കൃഷി ഓഫീസർ അശ്വിനി എന്നിവർ സംസാരിച്ചു.
ഗ്രാമസഭയിൽ പങ്കെടുത്ത 130 - ളം പേർക്ക് തുണി സഞ്ചികൾ വിതരണം ചെയ്തു..


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments