Latest News
Loading...

തീക്കോയി മാർമല അരുവി റോഡ് ഗതാഗതം നിരോധിച്ചു



 തീക്കോയി ഗ്രാമപഞ്ചായത്തിലെ മംഗളഗിരി-മാർമല അരുവി റോഡ് കനത്ത മഴയെ തുടർന്ന് താൽക്കാലികമായി ഗതാഗതം നിരോധിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടൂറിസ്റ്റ് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. 

.അരുവിയിലേക്ക് വരുന്ന തീക്കോയി ആറ്റിൽ ശക്തമായ ജലപ്രവാഹമാണ് നിലവിലുള്ളത്. മഴ തുടർന്നാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശമാണിവിടം. അരുവിയിൽ തുടരെ ഉണ്ടാകുന്ന അപകടങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെസി ജെയിംസ് അറിയിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments