Latest News
Loading...

ഉഴവൂരിൽ ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു



ഉഴവൂർ ഗ്രാമപഞ്ചായത്തിന്റെയും ഉഴവൂർ ബ്ലോക്ക് ക്ഷീരവികസന യൂണിറ്റിന്റെയും മോനിപ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ  ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ക്ഷീരകർഷകർക്കായി ക്ഷീരകർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. ഉഴവൂർ ടൌൺ കേന്ദ്രീകരിച്ചുള്ള പാൽ സംഭരണ വിപണന സാദ്ധ്യതകൾ മെച്ചപ്പെടുത്തി പുതിയ പദ്ധതികൾ ആവിഷ്കരിക്കുന്നതിന് തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കച്ചൻ കെ. എം. അദ്ധ്യക്ഷത വഹിച്ചു. 

ജില്ലാ പഞ്ചായത്ത് മെംബർ പി. എം. മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ആരോഗ്യ - വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. എൻ. രാമചന്ദ്രൻ, വൈസ് പ്രസിഡന്റ് ഏലിയാമ്മ കുരുവിള, മെംബർമാരായ ജോണിസ് പി. സ്റ്റീഫൻ, ജസീന്ത പൈലി, സുരേഷ് വി.ടി., മേരി സജി, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ, റിനി വിൽസൺ, ബ്ലോക്ക് ക്ഷീരവികസന ഓഫീസർ രേവതിക്കുട്ടി കെ. ആർ, ഡയറിഫാം ഇൻസ്ട്രക്ടർ സൌമ്യ സെബാസ്റ്റ്യൻ, മോനിപ്പള്ളി ക്ഷീരസഹകരണ സംഘം പ്രസിഡന്റ്‌ ബേബി സെബാസ്റ്റ്യൻ മറ്റു ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments