Latest News
Loading...

മധ്യകേരളത്തില്‍ മഴ ശക്തം




കോട്ടയം ജില്ലയില്‍ രാവിലെ മുതല്‍ ആരംഭിച്ച മഴ ശക്തമായി തുടരുന്നു. മീനച്ചില്‍ താലൂക്കിലും പുലര്‍ച്ചെ ആരംഭിച്ച മഴ മാറ്റമില്ലാതെ തുടരുകയാണ്. അനിഷ്ടസംഭവങ്ങള്‍ ഒരിടത്തും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതേസമയം മഴ ഇതേ രീതിയില്‍ തുടരുന്നത് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയരുന്നതിന് ഇടയാക്കിയേക്കും.  ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യത ഉള്ളതിനാൽ കോട്ടയം ജില്ലയിൽ ജൂലൈ മൂന്ന്, നാല്, അഞ്ച് തിയതികളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർമുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്.  

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലും മലവെള്ളപ്പാച്ചിലും ഉണ്ടാവാനുള്ള സാധ്യതയുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


.എറണാകുളം ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.11 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. നാളെ ഇടുക്കിയിലും കണ്ണൂരിലും റെഡ് അലര്‍ട്ടാണ്.10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുമുണ്ട്. മലയോരമേഖലകളില്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  എറണാകുളം മരോട്ടിച്ചുവടില്‍ കനത്ത മഴയെത്തുടര്‍ന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഏറെ നേരം വെളളം കയറി. പ്രദേശത്തെ താഴ്ന്ന മേഖലകളിലാണ് വെളളക്കെട്ട് ഉണ്ടായത്. 



ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ടിരിക്കുന്ന ചക്രവാതചുഴി, കേരള- മഹാരാഷ്ട്ര തീരം വരെയുള്ള തീരദേശ ന്യുന മര്‍ദ്ദ പാത്തി, ആഗോള മഴപ്പാത്തി എന്നിവയുടെ സ്വാധീനത്തിലാണ് കാലവര്‍ഷകാറ്റ് ശക്തി പ്രാപിച്ച് കേരളത്തില്‍ കാലവര്‍ഷം സജീവമായത്. വെള്ളിയാഴ്ച വരെ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയുണ്ട്.  മലയോര മേഖലയില്‍ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാല്‍ പ്രത്യേക ജാഗ്രത നിര്‍ദേശവുമുണ്ട്. 

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments