Latest News
Loading...

വാഹനങ്ങളില്‍ ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിടികൂടി




വാഗമണ്‍ തീക്കോയി റോഡില്‍ ഒറ്റയിട്ടിയീല്‍ 3 വാഹനങ്ങളിലും വഴിയാത്രക്കാരനെയും
  ഇടിച്ച് നിര്‍ത്താതെ പോയ കാര്‍ നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി. ഇന്ന് രാവിലെ എട്ടുമണിയോടുകൂടി വാഗമണ്ണില്‍ നിന്നും ഈരാറ്റുപേട്ടയ്ക്ക് വന്ന സാന്‍ട്രോ കാറാണ് ഒറ്റയിട്ടി ടൗണില്‍ പാര്‍ക്ക് ചെയ്ത മൂന്നു ബൈക്കുകളിലും റോഡരികില്‍ നിന്ന ഒരാളെയും തട്ടിയിട്ട് കടന്നു കളഞ്ഞത്. 




അപകടശേഷം നിര്‍ത്താതെ പോയ കാര്‍ നാട്ടുകാരായ യുവാക്കള്‍ പിന്തുടര്‍ന്ന് തീക്കോയി ടൗണിന് സമീപം തടഞ്ഞുനിര്‍ത്തി നാട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. 



2 സ്‌കൂട്ടറുകളിലും ഒരു ബൈക്കിലുമാണ് കാറിടിച്ചത്. കാറിടിച്ച് പരിക്കേറ്റ ഒറ്റയീട്ടി കുരുവംപ്ലാക്കല്‍ ദേവസ്യാച്ചന്‍ എന്നയാളെ ഗുരുതരമായ പരിക്കോടെ ഭരണങ്ങാനം  മേരിഗിരി ആശുപത്രി പ്രവേശിച്ചു. 



കൊല്ലം കരനാഗപ്പള്ളി സ്വദേശികളായ അഞ്ചുപേരാണ് കാറിലുണ്ടായിരുന്നത്. ഇന്നലെ വാഗമണ്ണിലെത്തിയ സംഘം തിരികെ പോകുംവഴിയാണ് അപകടം. പ്രദേശവാസികള്‍ മര്‍ദ്ദിക്കുമോ എന്ന ഭയത്താലാണ് നിര്‍ത്താതെ പോയതെന്നാണ് ഇവര്‍ പോലീസില്‍ നല്കിയ മൊഴി. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments