Latest News
Loading...

'എസ്എഫ്ഐ നടത്തുന്നത് എം എ ബേബി ശൈലിയുടെ പുനരാവിഷ്കരണം'




കാഞ്ഞിരപ്പള്ളി അമൽജ്യോതി എൻജിനീയറിങ് കോളേജിൽ സിപിഎം എസ്എഫ്ഐയെ ഉപയോഗിച്ച് നടത്തുന്ന  രാഷ്ട്രീയ പരീക്ഷണം അപകടകരമാണെന്ന് കോണ്‍ഗ്രസ് പാലാ മണ്ഡലം പ്രസിഡന്റ് തോമസ് ആര്‍ വി ജോസ്.  വിദ്യാർത്ഥി സമരത്തെ വർഗീയവൽക്കരിച്ചും, മാതൃകാപരമായി നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ പൊതുസമൂഹത്തിനു മുൻപിൽ മോശമായി ചിത്രീകരിച്ചും,  ഭരണപക്ഷ വിദ്യാർഥി സംഘടന നടത്തുന്ന നീക്കങ്ങളെ ചെറുക്കാൻ രാഷ്ട്രീയത്തിനപ്പുറം വിശ്വാസ സമൂഹവും,  പൊതുസമൂഹവും ഒന്നിച്ചു നിന്ന് പ്രതിരോധം തീർക്കേണ്ട സമയമാണിത്.  ക്രൈസ്തവ മുസ്ലിം ഭിന്നത ഉണ്ടാക്കി  രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ശ്രമിക്കുന്ന  കമ്മ്യൂണിസ്റ്റ് ശൈലി  കാഞ്ഞിരപ്പള്ളിയിൽ വിജയിച്ചാൽ നാളെ ആവർത്തിക്കുക പാലായിൽ ആയിരിക്കും. പാലായിലെ ക്രൈസ്തവ സ്കൂളുകളെ തങ്ങൾ ടാർഗറ്റ് ചെയ്തു എന്ന് എസ്എഫ്ഐയുടെ നേതാവ് പ്രവേശനോത്സവ ദിവസം തന്നെ പറയുന്നത് ഇതിനുള്ള തെളിവാണ്.



വിഎസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്നപ്പോൾ എം എ ബേബി  സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മേൽ  അതീശത്വം ഉറപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ  തീവ്രമായ ഫാസിസ്റ്റ് പുനരാവിഷ്കരണമാണ് എസ്എഫ്ഐ യിലൂടെ ഇപ്പോൾ നടക്കുന്നത്.  ഉന്നത വിദ്യാഭ്യാസത്തിനായി വിദ്യാർത്ഥികൾ കൂട്ടത്തോടെ സംസ്ഥാനം വിടുന്ന സവിശേഷ സാഹചര്യത്തിൽ പോലും വൃത്തികെട്ട രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യം നടത്തുന്ന ഇത്തരം നീക്കങ്ങളെ പ്രതിരോധിക്കേണ്ടത് സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും വികസനത്തിനും കൂടി അത്യന്താപേക്ഷിതമാണെന്ന് തിരിച്ചറിവ്  പൊതു സമൂഹത്തിനുണ്ടാവേണ്ടത് അനിവാര്യമാണെന്നും  തോമസ് ആര്‍ വി ജോസ് പറഞ്ഞു


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments