Latest News
Loading...

കല്ല് ഉരുണ്ട് വന്നു വീടുകൾക്ക് ഭീഷണി




മേലുകാവ് തടിക്കാട് ഭാഗത്ത് വലിയ കല്ല് ഉരുണ്ട് വന്നു വീടുകൾക്ക് ഭീഷണി.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് വലിയ ശബ്ദവും പുകയുമായി വലിയ കല്ല് ഉരുണ്ട് വീണത്. 
കൊടിപ്ലാക്കൽ പുരയിടത്തിൽ നിന്നും അര കിലോമീറ്റർ താഴ് ഭാഗത്തേയ്ക്കാണ് കൂറ്റൻ കല്ല് ഉരുണ്ട് വീണത്. 
    

കല്ല് അടർന്നുവീണ ഭാഗത്തുള്ള മറ്റു കല്ലുകളും ഏത് നിമിഷവും അടർന്നുവീഴാവുന്ന സ്ഥിതിയിൽ ആയതിനാൽ വലിയ അപകടം ഒഴിവാക്കുന്നതിൻ്റെ ഭാഗമായി നാലു കുടുംബങ്ങളോട് പഞ്ചായത്ത് അധികൃതർ മാറി താമസിക്കുവാൻ ആവശ്യപ്പെട്ടു. 
കൊടിപ്ലാക്കൽ, വേലിക്കകത്ത്, കുടിയാറ്റിൽ, എന്നീ നാല് വീട്ടുകാരെയാണ് അപകട ഭീഷണിയെ തുടർന്ന് മാറ്റിപ്പാർപ്പിക്കുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments