Latest News
Loading...

ശിൽപശാല സംഘടിപ്പിച്ചു




 എലിക്കുളം ഗ്രാമപഞ്ചായത്ത്, കൃഷി വകുപ്പ്, കേരള പഞ്ചായത്ത് അസോസിയേഷൻ, കില എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ 'കാർഷിക സമഗ്ര സുസ്ഥിര വികസനം' എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ഇളങ്ങുളം ശ്രീശാസ്താ ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. എലിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി ചടങ്ങിൽ അധ്യക്ഷനായിരുന്നു. കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ സി.ഇ.ഒ: കെ.ബി. മദൻമോഹൻ വിഷയാവതരണം നടത്തി.




.ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ടി.എൻ. ഗിരീഷ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബെറ്റി റോയി, പ്രൊഫ. എം.കെ.രാധാകൃഷ്ണൻ, ജോമോൾ മാത്യു, എലിക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൽവി വിൽസൺ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്മാരായ ഷേർളി അന്ത്യാംകുളം, സൂര്യാ മോൾ, അഖിൽ അപ്പുക്കുട്ടൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ സിനി ജോയ്, മാത്യൂസ് പെരുമനങ്ങാട്ട്, ആശാമോൾ ജോസഫ്, ദീപ ശ്രീജേഷ്, ജിമ്മിച്ചൻ ഈറ്റത്തോട്ട്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഡോ. ലെൻസി തോമസ്, ഡയറി എക്സ്റ്റൻഷൻ ഓഫീസർ എം.വി.കണ്ണൻ, വെറ്ററിനറി സർജൻ ഡോ.വി. രമ്യ, കൃഷി ഓഫീസർ കെ. പ്രവീൺ, അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്സ് റോയി എന്നിവർ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments