Latest News
Loading...

മാർമല അരുവിയിൽ 5 പേർ കുടുങ്ങി

തീക്കോയി മംഗളഗിരി മാർമല അരുവി സന്ദർശിക്കാൻ എത്തിയ 5 പേർ അരുവിയിൽ കുടുങ്ങി . പെട്ടന്ന് ഉള്ള മലവെള്ള പാച്ചിൽ കാരണം 5 പേരും പാറയുടെ മുകളിൽ നിലയുറപ്പിച്ചിരിക്കുകയാണ്. ഈരാറ്റുപേട്ടയിലെ   സന്നദ്ധ പ്രവർത്തകർ നിലവിൽ സംഭവസ്ഥലത്തു ഉണ്ട്. മറുകര കടക്കാനാവാതെ വന്നതോടെ ഇവർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ഈരാറ്റുപേട്ട പോലീസും ഈരാറ്റുപേട്ട ഫയർ ഫോഴ്സും സംഭവസ്ഥലത്തേക്കു പുറപ്പെട്ടിട്ടുണ്ട്. രണ്ടുദിവസം മുൻപാണ് ബാംഗ്ലൂരിൽ നിന്നും എത്തിയ യുവാവ് ഇവിടെ മുങ്ങി മരിച്ചത്. 

Update: 2 പേരെ മറുകരയെത്തിച്ചു

പെട്ടെന്ന് മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയായിരുന്നു. ഇവർ  പോയ വഴി പൂർണമായും വെള്ളത്തിൽ മുങ്ങി . വലിയ തോതിൽ വെള്ളമൊഴുകിയതോടെ മറുകരയിലേക്ക് കടക്കാൻ ആവാതെ അഞ്ചുപേർ കുടുങ്ങിയിരിക്കുകയാണ്. ഇവരെ വടംകെട്ടി ഇപ്പുറത്ത് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments