Latest News
Loading...

ലയൺസ് ഐ ഹോസ്പിറ്റൽ പുതിയ ബ്ലോക്ക് ഉദ്ഘാടനം ജൂൺ 29 നു



ലയൺസ് ഡിസ്ട്രിക്റ്റ് 318 B ചാരിറ്റബിൾ ട്രസ്റ്റ് ഐ ഹോസ്പിറ്റൽ പുതിയ ബ്ലോക്ക്  ജൂൺ 29 നു വനം വകുപ്പ് മന്ത്രി എ. കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ഡിസ്ട്രിക്റ്റ് 318 B ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ത്വത്തിൽ 2008 ജൂൺ മാസം 20 ന് പൈകയിൽ ആരംഭം കുറിച്ച് ലയൺ ഡിസ്ട്രിക്ട് ഐ ഹോസ്പിറ്റൽ പതിനഞ്ചു വർഷം പൂർത്തീകരിച്ചിരിക്കുകയാണ്. അഞ്ചു ഡോക്ടർമാരുടെ നേതൃത്വത്തിൽ അതിനുതനമായ ഉപകരണങ്ങളും ആധുനിക ശസ്ത്ര ക്രിയകളും, സ്കാനിംഗ് ഉൾപ്പെടെയുള്ള പരിശോധനകളും നടന്നു വരുന്നു.


പതിനാറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന ഹോസ്പിറ്റലിന്റെ ഒന്നാം നിലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ ഓപ്പറേഷൻ തീയറ്ററു ൾപ്പെടെയുള്ള പുതിയ ബ്ലോക്കിന്റെ ഉദ്ഘാടന കർമ്മം ജൂൺ മാസം 29 ന് വൈകുന്നേരം 04.00 മണിക്ക് വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ നിർവഹിക്കും. മാണി. സി. കാപ്പൻ എംഎൽഎ യോഗത്തിൽ അധ്യക്ഷത വഹിക്കും. പുതിയ തീയേറ്റർ ബ്ലോക്കിന്റെ ഉദ്ഘാടനം അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുകൾ എംഎൽഎ നിർവഹിക്കും.


പുതിയ ബ്ലോഗിന്റെ ഉദ്ഘാടനത്തിനോട് അനുബന്ധിച്ച് ഡ്യൂട്ടി 30 മുതൽ ഒരു മാസത്തേക്ക് അർഹരായ രോഗികൾക്ക് സർജറിക്ക് 50% കൺസഷൻ സൗജന്യമായി കണ്ണടയും നൽകുന്നതാണെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാർത്ത സമ്മേളനത്തിൽ ലയൺസ് ഭാരവാഹികളായ ഡോക്ടർ സണ്ണി. വി.സക്കറിയ, ഡോക്ടർ ജോർജ് മാത്യു, ജോർജുകുട്ടി എബ്രഹാം ആനിത്തോട്ടത്തിൽ,വി ജെ ജോസഫ് വാഴയിൽ, എബ്രഹാം പാലക്കുടിയിൽ എന്നിവർ പങ്കെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments