Latest News
Loading...

മുസ്ലിം ഗേൾസിൽ പരിസ്ഥിതി വാരാചരണം



ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ പരിസ്ഥിതി വാരാചരണത്തിന് ജൂൺ 5 പരിസ്ഥിതി ദിനത്തിൽ വിവിധ പരിപാടികളോടെ തുടക്കം കുറിച്ചു ഹരിത സൗഹൃദം എന്ന പേരിൽ നടക്കുന്ന പരിപാടി ഈരാറ്റുപേട്ട അങ്കാ ളമ്മൻ കോവിലിന്റെ മുറ്റത്ത് നിൽക്കുന്ന നൂറ്റമ്പത് വർഷം പ്രായമായഅരയാൽ മുത്തശ്ശിക്ക് ആദരം നൽകിക്കൊണ്ട് ആരംഭിച്ചു. തുടർന്ന് മീനച്ചിലാറിന്റെ തീരത്ത് വൃക്ഷത്തൈകൾ നട്ടു. 

 സ്കൂളിലെ പരിസ്ഥിതി സംഘടന സാഫ്, എസ് പി സി , ഗൈഡിങ് , ജെ.ആർ.സി എൻഎസ്എസ് തുടങ്ങിയ വിവിധ ക്ലബ്ബുകളിലെ വിദ്യാർത്ഥികൾ പരിപാടിയിൽ പങ്കെടുത്തു.ആൽമരമുത്തശ്ശിയെ ക്ലബ് പ്രതിനിധികൾ ഹാരമണിയിക്കുകയും ആൽമരത്തിന് ചുറ്റും കൈകോർത്ത് നടന്ന് ആദരം അർപ്പിക്കുകയും ചെയ്തു. ക്ഷേത്ര കമ്മിറ്റി പ്രസിഡൻറ് കെ സി അറുമുഖം പിള്ള ജനറൽ സെക്രട്ടറി വി.വി വിനു ക്ഷേത്ര പുനരുദ്ധാരണ സമിതി ജനറൽ കൺവീനർ സിപി ശശികുമാർ കമ്മിറ്റിയംഗം കെ സി കൃഷ്ണപിള്ള പരിസ്ഥിതി പ്രവർത്തകൻ കെ എം സുലൈമാൻ തുടങ്ങിയവർ സംസാരിച്ചു അധ്യാപകരായ എം എഫ് അബ്ദുൽഖാദർ, മുഹമ്മദ് ലൈസൽ, പി എസ് റമീസ് ,ജ്യോതി പി നായർ , അമ്പിളി ഗോപൻ , സജന സഫറു , ടി എസ് അനസ്, എന്നിവർ നേതൃത്വം നൽകി

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments