Latest News
Loading...

മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന ഗുണഭോക്ത സംഗമവും താക്കോല്‍ ദാനവും



സംസ്ഥാന സര്‍ക്കാരിന്റെ നവകേരള കര്‍മ്മപദ്ധതിയുടെ ഭാഗമായി മീനച്ചില്‍ ഗ്രാമപഞ്ചായത്തിലെ ലൈഫ് ഭവന ഗുണഭോക്ത സംഗമവും താക്കോല്‍ ദാനവും പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് വൈസ്  പ്രസിഡന്റ് ഷേര്‍ളി ബേബിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല ഉദ്ഘാടനം ചെയ്തു. 



2021, 22, 23 വര്‍ഷങ്ങളിലായി 62 വീടുകള്‍ക്ക് നിര്‍മ്മാണ അനുമതി നല്‍കിയിട്ടുണ്ട്. പണിപൂര്‍ത്തീകരിച്ച 10 വീടുകളുടെ താക്കോല്‍ദാനവും ഇന്ന് നടന്നു. 


ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ഷിബു പൂവേലി, ജോസ് ചെമ്പകശ്ശേരി, ജില്ലാ കമ്മിറ്റി അംഗം രാജന്‍ കൊല്ലംപറമ്പില്‍, പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, വാര്‍ഡ് മെമ്പര്‍മാര്‍, സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചന്‍ ജോര്‍ജ് , അഗ്രോഫ്രൂട്ട് പ്രോസസിംഗ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജോസ് ടോം , ഐഎന്‍ടിയുസി ജില്ലാ കമ്മിറ്റി അംഗം രാജന്‍ കൊല്ലംപറമ്പില്‍ ,സിപിഐ ലോക്കല്‍ സെക്രട്ടറി ബിജു താഴത്തുകുന്നേല്‍, സിപിഐഎം ലോക്കല്‍ സെക്രട്ടറി ബിജു ഇ.സി ,ബിജെപി മണ്ഡലം പ്രസിഡന്റ് കെ പി സജീവ്, ലൈഫ് പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥ രാജിമോള്‍ കെ ആര്‍  എന്നിവര്‍ സംസാരിച്ചു.  ലൈഫ് പദ്ധതി ഗുണഭോക്താക്കള്‍, ലൈഫ് നിര്‍വഹണ ഓഫീസര്‍മാര്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. പഞ്ചായത്ത് സെക്രട്ടറി ബിജു പി ജോസഫ് കൃതജ്ഞത അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments