Latest News
Loading...

ദീർഘദൂര സ്വകാര്യ ബസുകളുടെ പോയിൻ്റ് കിഴതടിയൂർ ബൈപ്പാസിലേക്ക്



പാലായിൽ എത്തുന്ന ദീർഘദൂര സ്വകാര്യ ബസുകളുടെ പോയിൻ്റ് പാലാ ബൈപാസ്സിൽ കിഴതടിയൂർ ഭാഗത്തേയ്ക്ക് മാറ്റാൻ  മുനിസിപ്പൽ ചെയർപേഴ്സൻ്റെ ചേംബറിൽ ചേർന്ന പാലാ നഗരസഭ ട്രാഫിക് കമ്മിറ്റി തീരുമാനിച്ചു. പത്തു ദിവസത്തിനുള്ളിൽ തീരുമാനം നടപ്പിലാക്കും. ഇത് സംബന്ധിച്ച് പോലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകി. ഇതു സംബന്ധിച്ച് ബസ് നടത്തിപ്പുകാർക്ക് അറിയിപ്പ് നൽകും. മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് നടപടി.



.നിലവിൽ ജനറൽ ആശുപത്രിക്കു സമീപം വൺവേയിലാണ് ദീർഘദൂര സ്വകാര്യ ബസുകൾ ആളെ കയറ്റുന്നത്. വൺവേയുടെ പകുതിയോളം ഭാഗം കയ്യേറി പാർക്ക് ചെയ്ത് പതിനഞ്ച് മിനിറ്റോളം സമയമെടുത്താണ് ആളെ കയറ്റുന്നത്. ഇത് ഈ ഭാഗത്തെ സുഗമമായ ഗതാഗതത്തിനു തടസ്സം സൃഷ്ടിച്ചിരുന്നു. ദിവസവും വൈകിട്ടു നാലു മണി മുതൽ ഏഴരവരെ നിരവധി ദീർഘദൂര സ്വകാര്യ ബസുകളാണ് ഗതാഗത തടസ്സം സൃഷ്ടിക്കുന്നത്. 


ബസിൽ ആളെ കയറ്റിവിടാൻ എത്തുന്നവരുടെ സ്വകാര്യ കാറുകളും മണിക്കൂറുകളോളം ഈ മേഖലയിൽ പാർക്കു ചെയ്യാറുണ്ട്. ഇതും ഗതാഗത തടസ്സത്തിനു പ്രധാന കാരണമാണ്. കാൽനടയാത്രികർക്കും ഈ ഭാഗത്ത് ദുരിതം നിത്യസംഭവമാണ്. ഈ ഭാഗത്തെ വ്യാപാര സ്ഥാപനത്തിൽ എത്തുന്നവർക്കും ബുദ്ധിമുട്ടുകൾ ഇതോടെ സ്ഥിരമായി. ജനറൽ ആശുപത്രിയിൽ എത്തുന്നവർക്കു കുറിച്ച് കൊടുക്കുന്ന മരുന്നുകൾ വാങ്ങണമെങ്കിൽ ദൂരെ പാർക്ക് ചെയ്തിട്ടു നടന്നു വരേണ്ട ഗതികേടിലുമാണ്. ഈ സാഹചര്യത്തിലാണ് സ്ഥലസൗകര്യമുൾപ്പെടെയുള്ള ബൈപ്പാസിലെ കിഴതടിയൂർ ഭാഗം മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടിയത്. ഇതേത്തുടർന്നാണ് ട്രാഫിക് ക്രമീകരണസമിതി തീരുമാനമെടുത്തത്. ഇതോടെ ഈ ഭാഗത്തെ വൈകുന്നേരങ്ങളിലെ രൂക്ഷമായ ഗതാഗതപ്രശ്നത്തിന് പരിഹാരമാകുകയാണ്. 

നഗരസഭാ ചെയർപേഴ്സൺ ജോസിൻ ബിനോ അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കൗൺസിലർമാരായ ബിനു പുളിയ്ക്കക്കണ്ടം, ഷാജു തുരുത്തേൽ, മീനച്ചിൽ തഹസീൽദാർ കെ എം ജോസുകുട്ടി, ട്രാഫിക് എസ് ഐ എം സി രാജു, സബ്ബ് ആർ ടി ഒ ഐസക് തോമസ്, മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ്, പീറ്റർ പന്തലാനി എന്നിവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments