Latest News
Loading...

വാഗ്ദാനങ്ങൾ നടപ്പിലാക്കിമുന്നേറുന്ന സർക്കാർ : അഹമ്മദ് ദേവർ കോവിൽ



തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ എല്ലാം തന്നെ കൃത്യമായി നടപ്പിലാക്കിയാണ് കേരള സർക്കാർ മുന്നേറുന്നതെന്ന് തുറമുഖ, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. കോട്ടയം പ്രസ്സ് ക്ലബ്ബ് ഹാളിൽ ഐ.എൻ.എൽ ജില്ലാ കൗൺസിൽ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനക്ഷേമ പദ്ധതികൾഒന്നൊന്നായി നടപ്പിൽ വരുത്തുകയാന്ന് സർക്കാർ . പിണറായി സർക്കാരിന്റെ ഈ വികസന കാഴ്ചപാടാണ് ബി.ജെ.പി യെയും പ്രതിപക്ഷത്തെയും അസ്വസ്ഥരാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

.ജില്ലാ പ്രസിഡന്റ് ജി യാഷ് കരീമിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ ജന: സെക്രട്ടറി റഫീക്ക് പട്ടരു പറമ്പിൽ സ്വാഗതം പറഞ്ഞു. ഐ.എൻ.എൽ സംസ്ഥാന ജന: സെക്രടറി കാസിം ഇരിക്കൂർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രടറി അഷറഫ് അലി വല്ലാ പുഴ , എൻ. വൈ.എൽ സംസ്ഥാന സെക്രടറി നവാസ് പുത്തൻ പുര,ഡോ : കെ.ബേനസീർ കുഞ്ഞ് മുഹമ്മദ് നാല് പുറ,ഫൈസൽ റഹ് മാൻ, സിയാ വഹാബ്,അഡ്വ: പി.ജെ നിയാസ്, റിയാസ് കോട്ടയം , നവാസ് ചുടുകാട്,കുഞ്ഞുമോൻ എബ്രഹാം, ഹസൻകുഞ്ഞു വൈക്കം, കെ.ഇ. സുബൈർ, അബ്ദുള്ള കോടയം, എബ്രഹാം പീറ്റർ എന്നിവർ പ്രസംഗിച്ചു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments