Latest News
Loading...

ഡോ: ഷമ്മി രാജനെ നീക്കണമെന്ന് പ്രമേയം



പാലാ ജനറലാശുപത്രി സൂപ്രണ്ടിനെ തല്‍സ്ഥാനത്ത് നിന്നും മാറ്റണമെന്ന് മാനേജിംഗ് കമ്മറ്റി പ്രമേയം. ഇന്നു കൂടിയ ആശുപത്രി മാനേജിംഗ് കമ്മറ്റിയാണ് ഐക്യകണ്‌ഠേന തീരുമാനം പാസാക്കിയത്.  ആശുപത്രിയില്‍ അടിയന്തരമായി നടപ്പാക്കുവാന്‍, കഴിഞ്ഞ കമ്മറ്റികളില്‍ തീരുമാനമെടുത്ത പല കാര്യങ്ങളും നടപ്പില്‍ വരുത്താന്‍ സൂപ്രണ്ടിന് കഴിഞ്ഞിട്ടില്ലെന്ന് യോഗം വിലയിരുത്തി. സ്ഥലം എം എല്‍ എ മാണി സി കാപ്പനെ എച്ച്.എംസി മീറ്റിംഗ് അറിയാക്കത്തതും യോഗത്തില്‍ ചര്‍ച്ചാവിഷയമായി. മാണി.സി കാപ്പന്‍ നിയമസഭാ സ്പീക്കര്‍ക്കും ആരോഗ്യമന്ത്രിക്കും പരാതി രേഖാമൂലം നല്കി സൂപ്രണ്ടിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. 



.

പ്രവര്‍ത്തി ദിവസങ്ങളില്‍ ആശുപത്രി ജോലിക്ക് വരാതിരിക്കുകയും, മനേജിംഗ് കമ്മറ്റി സെകൂരിറ്റി ജീവനക്കാരെ എച്ച് എം സി ഇന്റ്റവും ചെയ്തിട്ടും രണ്ട് മാസമായി സൂപ്രണ്ട് നിയമന ഉത്തര നല്കാതെയിരിക്കുകയും ചെയ്തതും അംഗങ്ങളെ ചൊടിപ്പിച്ചു.  ആശുപത്രിയില്‍ നടപ്പാക്കേണ്ട വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ വിമുഖത കാട്ടി സുഗമായ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമായി നില്ക്കുന്നതിനാലുമാണ് പ്രമേയം സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പ്രമേയം ഐക്യകണ്‌ഠേന പാസാക്കിയത്. മാനേജിംഗ് കമ്മറ്റിയംഗം പീറ്റര്‍ പന്തലാനിയാണ് പ്രമേയം അവതരിപ്പിച്ചത് പി.കെ ഷാജ കുമാര്‍ പി.എം. ജോസഫ് ഷാര്‍ലി ബിജു പാലൂപുടവന്‍ അഡ്വ വി എല്‍ സെബാസ്റ്റന്‍ എന്നിവര്‍ ഉള്‍പ്പെടെ എച്ച് എം സി. അംഗങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു നാളെ 10 സെക്യൂരിറ്റി ജീവനക്കാരെ നിയമ ഉത്തരവ് നല്കുവാന്‍ തീരുമാനിച്ചു.

ആശുപത്രി കെട്ടിടനിര്‍മ്മാണത്തിനു ശേഷവുള്ള ബാക്കി 4.25 കോടി രൂപാ ഡിജിറ്റല്‍ എക്‌സ്‌റേ യൂണിറ്റ് അള്‍ട്രാസൗണ്ട് സ്‌കാനിംഗ് മിഷ്യനും CT സ്‌കാനിംഗ് മിഷ്യനും ഐ ടെക് ലാബും ആരംഭിക്കുന്നതിന് ആരോഗ്യമന്ത്രിയെ കണ്ട് അനുമതിക്ക് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ഇതിനായി MLA യെയും ചെയര്‍മാന്‍ ജോസിന്‍ ബിനോയെയും Rmo ഡോ അരുണിനെയും ഒപ്പം പി.എം ജോസഫ്, പീറ്റര്‍ പന്തലാനി , പി.കെ ഷാജകുമാര്‍, ഷാര്‍ലി മാത്യൂ, ബിജു പാലൂപടവന്‍, വി എല്‍ സെബാസ്റ്റ്യന്‍ എന്നിവരെ കമ്മറ്റി ചുമതലപ്പെടുത്തി .


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments