Latest News
Loading...

ഹരിതകം വനിതാ കൃഷിക്കൂട്ടം പ്രവർത്തനം ആരംഭിച്ചു




എലിക്കുളം ഗ്രാമപഞ്ചായത്തിൽ ഹരിതകം വനിതാ കൃഷിക്കൂട്ടം പ്രവർത്തനം ആരംഭിച്ചു. പഞ്ചായത്തിന്റെ പന്ത്രണ്ടാം വാർഡിലുള്ള പത്തു പട്ടികജാതി വിഭാഗത്തിൽപ്പെട്ട വനിതകളുടെ നേതൃത്വത്തിലാണ് 'ഹരിതകം വനിതാ കൃഷിക്കൂട്ടം' എന്ന പേരിൽ പച്ചക്കറി കൃഷി ആരംഭിച്ചത്. കൃഷിക്കാവശ്യമായ തൈകൾ, വളങ്ങൾ എന്നിവ കൃഷി ഭവനിൽനിന്നു സൗജന്യമായി വിതരണം ചെയ്തു. വിതരണോദ്ഘാടനം എലിക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. ഷാജി നിർവഹിച്ചു.


.കൃഷി വകുപ്പിന്റെ 'ആത്മ' ( അഗ്രികൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി ) പദ്ധതി പ്രകാരമുള്ള സഹായം കൃഷി കൂട്ടത്തിന് നൽകും. പന്ത്രണ്ടാം വാർഡിൽ ഒരേക്കറോളം സ്ഥലത്താണ് കൃഷി ചെയ്യുക. ചടങ്ങിൽ ആരോഗ്യ -വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ അഖിൽ അപ്പുക്കുട്ടൻ അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് കൃഷി ഓഫീസർ എ.ജെ. അലക്‌സ് റോയ് പദ്ധതി വിശദീകരണം നടത്തി. എലിക്കുളം കാർഷിക കർമസേന സെക്രട്ടറി ടി.കെ. സതി, കില ഫാക്കൽട്ടി കെ.എൻ. ഷീബ, ഹരിതകം വനിതാ കൃഷിക്കൂട്ടം പ്രസിഡന്റ് അംബികാ അപ്പുക്കുട്ടൻ, സെക്രട്ടറി സംഗീത ശ്യാം തുടങ്ങിയവർ സംസാരിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments