Latest News
Loading...

പ്രവേശനോത്സവം നടത്തി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം




വർണാഭമായ പരിപരിപാടികളോടെ പ്രവേശനോത്സവം നടത്തി ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ ചെമ്മലമറ്റം. നവാഗതരായ ഒന്നാ ക്ലാസ് വിദ്യാർഥികളെ കിരീടം അണിയിച്ചും, സമ്മാനങ്ങൾ നൽകിയും സ്വീകരിച്ചു.പുതുതായി സ്കൂളിലെത്തിയ 128 ഓളം കുട്ടികൾക്ക് ഹെഡ്മാസ്റ്റർ ശ്രീ. സാബു മാത്യു സാർ സ്വാഗതം നേർന്നു.സ്കൂൾ മാനേജർ റവ.ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ അധ്യക്ഷത വഹിച്ച യോഗം തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ. വിജി ജോർജ് വെള്ളൂക്കു ന്നേൽ ഉദ്ഘാടനം നിർവഹിച്ചു.

.വാർഡ് മെമ്പർ ശ്രീ. എ.സി രമേശ്,പിടിഎ പ്രസിഡൻറ് ശ്രീ.ഷെറിൻ കുര്യാക്കോസ് തയ്യിൽ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.സ്റ്റാഫ് സെക്രട്ടറി ശ്രീ.ജിജി ജോസഫ്  യോഗത്തിന് കൃതജ്ഞത അർപ്പിച്ചു. അധ്യാപകർ കുട്ടികളെ ക്ലാസുകളിൽ സ്വീകരിക്കുകയും പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിക്കുകയും ചെയ്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments