Latest News
Loading...

ആണ്ടൂര്‍ ദേശീയ വായനശാലയില്‍ വായനപക്ഷാചരണത്തിനു തുടക്കമായി


ആണ്ടൂര്‍ ദേശീയവായനശാലയുടെ നേതൃത്വത്തിലുള്ള വായനപക്ഷാചരണ പരിപാടികള്‍ മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് വെെ.പ്രസിഡന്‍റ് അജികുമാര്‍ മറ്റത്തില്‍ ഉത്ഘാടനം ചെയ്തു. ലെെബ്രറി പ്രസിഡന്‍റ് എ.എസ്. ചന്ദ്രമോഹനന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡോ. പി.എന്‍.ഹരിശര്‍മ്മ വായന ദിന സന്ദേശം നല്‍കി.  

പി.എന്‍.പണിക്കര്‍ അനുസ്മരണ പ്രഭാഷണം, കെ.ബി. ചന്ദ്രശേഖരന്‍ നായര്‍ നടത്തി. വനിതാ മെമ്പര്‍ഷിപ്പ് സ്പെഷ്യല്‍ കാമ്പയിന്‍റെ ഉത്ഘാടനം റെനിയില്‍ നിന്ന് അംഗത്വാപേക്ഷ സ്വീകരിച്ച് നിര്‍വ്വഹിച്ചു.
ലെെബ്രറി പുസ്തക ശേഖരത്തിലേയ്ക്ക്  `ഇഷ്ട പുസ്തകം സമര്‍പ്പണം' എന്ന പുതിയ പരിപാടിക്ക്  സുധാമണി തുടക്കം കുറിച്ചു. ശ്രീനന്ദന്‍ ജി.നമ്പൂതിരി പുസ്തകാസ്വാദനവും, ശ്രീബാല കവിതയും അവതരിപ്പിച്ചു. `വായനയുടെ മഹത്വം' എന്ന വിഷയത്തില്‍ ശ്രീപൗര്‍ണ്ണമി സംസാരിച്ചു.  ലെെബ്രറി സെക്രട്ടറി സുധാമണി ഗോപാലകൃഷ്ണന്‍ സ്വാഗതവും ലെെബ്രേറിയന്‍ സ്മിതാ ശ്യാം നന്ദിയും പറഞ്ഞു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments