Latest News
Loading...

കലുങ്ക് പണി. പാലായിൽ വൻ കുരുക്ക്

 

പാലാ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപം ആരംഭിച്ച കലുങ്ക് പണി പാലായെ ഗതാഗതക്കുരുക്കിലാക്കി. മഹാറാണി ജംഗ്ഷനിൽ അരമണിക്കൂലധികമാണ് ഗതാഗതക്കുരുക്ക് നീണ്ടത്. കനത്ത മഴ കൂടി പെയ്തതോടെ കടന്നു പോകാൻ ആകാതെ ജനം വലഞ്ഞു.


.കെഎസ്ആർടിസിക്ക് സമീപത്ത് പെട്രോൾ പമ്പിനോട് ചേർന്ന് റോഡിൻറെ പകുതിയോളം കുഴിയെടുത്തിട്ടിരിക്കുകയാണ്. ഒരു വശത്ത് കൂടി മാത്രമാണ് വാഹനങ്ങൾ കടന്നു പോകാൻ ആകുന്നത്. ഇതിനിടയിൽ തിയേറ്ററിൽ സെക്കൻഡ് ഷോ കാണാൻ എത്തിയവരുടെ വാഹനങ്ങൾ കൂടി ആയതോടെ വാഹനങ്ങൾ ഒരടി പോലും നീങ്ങാതായി.



 പെരുമ്പാവൂരിലേക്ക് കൊണ്ടുപോകാൻ റബർ തടി കയറ്റിയ ലോറികൾ കൂടി ജംഗ്ഷനിൽ എത്തിയതോടെ കുരുക്ക് കൂടുതൽ മുറുകി. ഇരുചക്രവാഹന യാത്രക്കാർ ഫുട്പാത്തിലൂടെയും റോങ്ങ് സൈഡിലൂടെയും കയറി പോയപ്പോൾ മറ്റു വാഹനങ്ങളെല്ലാം ഒരടി നീങ്ങാനാവാതെ കുരിക്കിൽപ്പെട്ടു.

ഇതിനൊപ്പം പാലാ ളാലം ജംഗ്ഷനിൽ എൽഡിഎഫ് പരിപാടിക്കായി സ്റ്റേജ് നിർമ്മിച്ചതും തിരിച്ചടിയായി. റോഡിൻറെ പകുതിഭാഗം സ്റ്റേജിനായി കയ്യേറിയതോടെ ഒരു വശം മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാനുള്ളത്. ബസ്സുകൾ സ്റ്റേജിന് പിന്നിലായി പെട്രോൾ പമ്പിന് മുന്നിൽ നിർത്തിയതോടെ മഴയത്ത് ബസ്സിൽ വന്നിറങ്ങിയവർ നനഞ്ഞു കുളിച്ചു. ഗതാഗതക്കുരുക്ക് ഇത്രയേറെ നീണ്ടിട്ടും ട്രാഫിക് നിയന്ത്രിക്കാൻ ആരും ഇല്ലാതിരുന്നതും ദുരിതം ഇരട്ടിപ്പിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments