Latest News
Loading...

പാലാ നഗരസഭയുടെ വസ്തു നികുതി പരിഷ്‌കരിച്ചു




പാലാ നഗരസഭയുടെ വസ്തു നികുതി പരിഷ്‌കരിച്ചു.  കെട്ടിടങ്ങള്‍ക്ക് ഒരു ചതുരശ്ര മീറ്റര്‍ തറവിസ്തീര്‍ണ്ണത്തിന് ബാധകമായ നിരക്കുകളാണ് പുതുക്കി നിശ്ചയിച്ചിട്ടുള്ളത്.  നഗരസഭയുടെ തനതു വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലേക്കായാണ് തുക പുതുക്കി നിശ്ചയിച്ചത്. ഭരണ-പ്രതിപക്ഷ അംഗങ്ങളുടെ പരിപൂര്‍ണ്ണ പിന്തുണയോടെയാണ് തുക വര്‍ദ്ധന നടപ്പിലാക്കിയിട്ടുള്ളത്. സര്‍ക്കാര്‍ കുറഞ്ഞ നിരക്കും കൂടിയ നിരക്കും അറിയിച്ചിരുന്നു. ഇതിനിടയിലുള്ള തുകയാണ് കൗണ്‍സില്‍ യോഗം തീരുമാനിച്ചിട്ടുള്ളത്. 


.പാര്‍പ്പിടം, ഹോം സ്റ്റേ, ഒന്നോ അതിലധികമോ മുറികള്‍ വിനോദസഞ്ചാരികള്‍ക്ക് വാടകയ്ക്ക് നല്‍കുന്നതുമായ പാര്‍പ്പിടങ്ങള്‍ 300 സ്‌ക്വയര്‍മീറ്റര്‍ വരെയുള്ളതിന് ഒരു സ്‌ക്വയര്‍ മീറ്ററിന് 14 രൂപയാണ് കൗണ്‍സില്‍ നിശ്ചയിച്ചിട്ടുള്ളത്. 300 സ്‌ക്വയര്‍ മീറ്ററിന് മുകളിലുള്ളവയില്‍ നിന്ന് 15 രൂപ ഈടാക്കും. 

സ്വകാര്യ ഹോസ്റ്റലുകളില്‍ നിന്നും സ്‌ക്വയര്‍ ഫീറ്റിന് 65 രൂപയും റിസോര്‍ട്ടുകളില്‍ നിന്നും 95 രൂപയും ലോഡ്ജ്, ഹോട്ടല്‍, മറ്റ് പ്രത്യേക പാര്‍പ്പിടാവശ്യത്തിനുള്ള എന്നിവയ്ക്ക് 300 സ്‌ക്വയര്‍ ഫീറ്റ് വരെ 65 രൂപയും അതിന് മുകളിലുള്ളവയ്ക്ക് 70 രൂപയും ഈടാക്കും.

പരമ്പരാഗത വ്യവസായ യൂണിറ്റുകള്‍ക്ക് സ്‌ക്വയര്‍ ഫീറ്റിന് 17 രൂപയും കോഴിവളര്‍ത്തല്‍ ഷെഡ്ഡിനും സ്റ്റോറേജ് ഷെഡ്ഡിനും 19 രൂപയും ഇഷ്ടിക ചൂളയ്ക്ക് 25 രൂപയും എം.എസ്.എം.ഇ. ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത വ്യവസായ യൂണിറ്റുകളുടെ കെട്ടിടങ്ങള്‍ക്ക് 27 രൂപയും ഇതര വ്യവസായ ആവശ്യത്തിനുള്ള കെട്ടിടത്തിന് 65 രൂപയും ഈടാക്കും. 

വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍, ഓഡിറ്റോറിയം, കാന്റീന്‍ സ്‌ക്വയര്‍ ഫീറ്റിന് 12 രൂപയും സ്വകാര്യ ആശുപത്രികളില്‍നിന്ന് 30 രൂപയും അമ്യൂസ്‌മെന്റ് പാര്‍ക്കുകളില്‍ നിന്ന് 50 രൂപയും ടെലിഫോണ്‍ ടവറില്‍ നിന്ന് 700 രൂപയും ഈടാക്കും.

വാണിജ്യ ആവശ്യത്തിന് 100 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ളതിന് 65 രൂപയും 500 സ്‌ക്വയര്‍ ഫീറ്റ് വരെയുള്ളതിന് 85 രൂപയും 500 സ്‌ക്വയര്‍ഫീറ്റിന് മുകളിലുള്ളവയ്ക്ക് 105 രൂപയും ഈടാക്കും. മാളുകള്‍ക്ക് 130 രൂപയാണ് നിരക്ക്. പെട്ടികടകള്‍, ബങ്കുകള്‍ എന്നിവയ്ക്ക് സ്‌ക്വയര്‍ ഫീറ്റിന് 17 രൂപാ വച്ച് ഈടാക്കും. ഓഡിറ്റോറിയം, സിനിമാ തീയേറ്റര്‍, കല്യാണമണ്ഡപം എന്നിവയ്ക്ക് 50 രൂപയാണ് നിരക്ക്. സര്‍ക്കാര്‍ ഓഫീസ് കെട്ടിടങ്ങള്‍ക്ക് 17 രൂപാ വച്ചും മറ്റ് ഓഫീസ് കെട്ടിടങ്ങള്‍ക്ക് 80 രൂപാ വച്ചും ഈടാക്കും. 

ഗോഡൗണ്‍ ഉള്‍പ്പെടെയുള്ള സ്റ്റോറേജ് കെട്ടിടങ്ങള്‍ക്ക് 500 സ്‌ക്വയര്‍ഫീറ്റ് വരെ 76 രൂപയും 500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ 90 രൂപയും ഈടാക്കും. സിമ്മിംഗ് പൂളുകള്‍, ജിംനേഷ്യങ്ങള്‍, ടര്‍ഫുകള്‍ എന്നിവയില്‍ നിന്നും സ്‌ക്വയര്‍ ഫീറ്റിന് 50 രൂപയും ആയൂര്‍വേദ സുഖ ചികിത്സാ കേന്ദ്രങ്ങളില്‍ നിന്ന് സ്‌ക്വയര്‍ഫീറ്റിന് 200 രൂപയും ഈടാക്കും. 


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments