Latest News
Loading...

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ആചരിച്ചു.




പാലാ: മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് പ്രസിഡന്റുമായിരുന്ന രാജീവ് ഗാന്ധിയുടെ 32-ാം രക്തസാക്ഷിത്വ ദിനം കോണ്‍ഗ്രസ് പാലാ മണ്ഡലം പതിനെട്ടാം വാര്‍ഡ് കമ്മറ്റിയുടെ നേതൃത്വത്തില്‍ സമുചിതമായി ആചരിച്ചു. അനുസ്മരണ യോഗവും പുഷ്പാര്‍ച്ചനയും നടത്തി. വാര്‍ഡ് പ്രസിഡന്റ് ആന്റണി വള്ളിക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ചു.



ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സതീശ് ചൊള്ളാനി അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തു. ബിജോയി അബ്രഹാം, ജോസഫ് പുളിക്കല്‍, അലക്‌സ് ചാരംതൊട്ടിയില്‍, റോയി കണ്ടനാംപറമ്പില്‍, റെജി നെല്ലിയാനിയില്‍, പ്രിന്‍സ് ചെമ്പുളായില്‍, സിറിള്‍ മാളിയേക്കല്‍, തോമാച്ചന്‍ പുളിന്താനം, ചാക്കോച്ചന്‍ ബിജോയി, ആല്‍വിന്‍ റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments