Latest News
Loading...

പാലാ മരിയസദനത്തിൽ സ്കീസൊഫ്രീനിയ ദിനം ആചരിച്ചു



പാലാ മരിയസദനത്തിൽ സ്കീസൊഫ്രീനിയ ദിനം ആചരിച്ചു. മരിയസദനം ഡയറക്ടർ സന്തോഷ്‌ ജോസഫ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. ഡോ.റോയ് എബ്രഹാം കള്ളിവയലിൽ (HOD,ഡിപ്പാർട്മെന്റ് ഓഫ് സൈക്യാട്രി, പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല) ഉദ്ഘാടനം നിർവഹിച്ചു.  സംഗീതരചന ചിത്രരചന തുടങ്ങി സ്കീസൊഫ്രീനിയ രോഗികളിൽ  അന്തർലീനമായി കിടക്കുന്ന കഴിവുകളെ കണ്ടെത്തി വികസിപ്പിക്കുവാൻ സാധിച്ചാൽ ഈ രോഗാവസ്ഥ ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്ന് ഡോ. റോയ് അബ്രാഹം കള്ളിവയലിൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു കൊണ്ട് അഭിപ്രായപ്പെട്ടു. 

.ഡോ അനീഷ് കെ. ആർ (അസിസ്റ്റന്റ് പ്രൊഫസർ, രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസ്), ഡോ സിജോ അലക്സ്‌ ( കൺസൽട്ടന്റ് സൈക്യാട്രിസ്റ്റ്, സൈക്ലിനിക്ക് ഭരണങ്ങാനം),ജൂലി സി മാത്യു ( ഡയറക്ടർ വെക്ക് അപ്പ് കൗൺസിലിങ് സെന്റർ പാലാ), ബൈജു കൊല്ലംപറമ്പിൽ  ( വാർഡ് കൗൺസിലർ പാലാ മുനിസിപ്പാലിറ്റി ) എന്നിവർ യോഗത്തിൽ സംസാരിച്ചു . പത്താം ക്ലാസ്സ്‌ പരീക്ഷയിൽ ഉയർന്ന വിജയം കരസ്തമാക്കിയ മരിയസദനത്തിലെ ശരത്തിനെയും സംഗീതേയെയും  യോഗത്തിൽ അനുമോദിക്കുകയും സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments