Latest News
Loading...

റബർ കർഷക ലോങ് മാർച്ച് സംഗമം പാലായിൽ




 റബ്ബർ മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷകസംഘത്തിന്റെ നേതൃത്വത്തിൽ റബർ കർഷക സംഗമം സംഘടിപ്പിച്ചു. കർഷകർ കിലോമീറ്റർ സഞ്ചരിച്ച് പാലായിൽ എത്തി നടത്തിയ സംഗമം റബ്ബർ കർഷകരുടെ അവകാശ പ്രഖ്യാപന വിളംബരമായി. 



റബ്ബറിന് 300 രൂപാ കേന്ദ്രം താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ക്യാപ്റ്റനായി പൊൻകുന്നത്തുനിന്നും ഷമിം അഹമ്മദ് ക്യാപ്റ്റനായി പൂഞ്ഞാറിൽനിന്നും ആരംഭിച്ച ലോംങ് മാർച്ചുകളാണ് പാലായിൽ സംഗമിച്ചത്. ഇരു മാർച്ചുകളും ആശുപത്രി ജംങ്ഷനിൽ സംഗമിച്ച് ളാലം പാലം ജങ്ഷനിൽ എത്തി. 

തുടർന്ന് ചേർന്ന പൊതു സമ്മേളനം സഹകരണ വകുപ്പ്മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം ചെയർമാൻ ലാലിച്ചൻ ജോർജ് അധ്യക്ഷനായി. സിപിഐഎം ജില്ലാ സെക്രട്ടറി എ വി റസൽ, ലോങ് മാർച്ച് ക്യാപ്റ്റൻമാരായ കെ എം രാധാകൃഷ്ണൻ, ഷമീം അഹമ്മദ്, കർഷകസംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജോസഫ് ഫിലിപ്പ്, പ്രൊഫ. ആർ നരേന്ദ്രനാഥ്, പി എൻ ബിനു, പി എം ജോസഫ്, വി ജി വിജയകുമാർ എന്നിവർ സംസാരിച്ചു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments