കാരിത്താസ് ജംഗ്ഷനു സമീപം കെ സ്വിഫ്റ്റ് ജീവനക്കാരും ഓട്ടോറിക്ഷാ ഡ്രൈവറും തമ്മില്‍ വാക്കേറ്റം. കാരിത്താസ് ജംഗ്ഷന് സമീപം വാഹനം മുന്നോട്ടു എടുക്കുന്നതിനിടയില്‍ ഇരുവാഹനം തമ്മില്‍ ഉരസിയതാണ് വാക്കേറ്റത്തിനിടയാക്കിയത്. പ്രശ്‌നം പറഞ്ഞുതീര്‍ത്തെങ്കിലും മുന്നോട്ടു പോയ ഓട്ടോറിക്ഷയെ ബസ് വിലങ്ങി നിര്‍ത്തിയശേഷം ഡ്രൈവര്‍ ഇമ്മാനുവലിനെ പിടിച്ചിറക്കി ബസ് ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് മര്‍ദ്ദിച്ചതായാണ് പരാതി. ഇമ്മാനുവല്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ചികിത്സതേടി. സംഭവത്തില്‍ ഏറ്റുമാനൂര്‍ പോലീസ് കേസെടുത്തു.
.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments