Latest News
Loading...

അഡ്വ. ജോര്‍ജ് സെബാസ്റ്റ്യന്‍ മണിക്കൊമ്പേല്‍ നിര്യാതനായി



മീനച്ചില്‍ ഈസ്റ്റ് അര്‍ബന്‍ ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാനും ജനപക്ഷം സംസ്ഥാന സമിതിയംഗവുമായ  അഡ്വ. ജോര്‍ജ് സെബാസ്റ്റ്യന്‍ മണിക്കൊമ്പേല്‍ നിര്യാതനായി. 57 വയസായിരുന്നു. സംസ്‌കാരം ശനിയാഴ്ച രാവിലെ 10ന് ചെമ്മലമറ്റം 12 ശ്ലീഹന്‍മാരുടെ പള്ളിയില്‍ നടക്കും. 

വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതില്‍ പൊതുപ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു ജോര്‍ജ്ജ് സെബാസ്റ്റിയന്‍. കോളേജ് യൂണിയര്‍ ചെയര്‍മാനായും കെഎസ് സി സംസ്ഥാന സമിതിയംഗമായും പ്രവര്‍ത്തിച്ചു. 


.രാഷ്ട്രീയരംഗത്ത് പിസി ജോര്‍ജ്ജിനൊപ്പം സജീവമായി പ്രവര്‍ത്തിച്ചു. തെരഞ്ഞെടുപ്പുകാലങ്ങളില്‍ ഓരോ പ്രദേശത്തിന്റെയും സ്പന്ദനം അറിഞ്ഞ് പ്രവര്‍ത്തിക്കുന്ന വ്യക്തികൂടിയായിരുന്നു. സംസ്ഥാന സമിതിയംഗമായി പ്രവര്‍ത്തിച്ചുവരവെയാണ് അന്ത്യം സംഭവിച്ചത്. 

മീനച്ചില്‍ ഈസ്റ്റ് ബാങ്കില്‍ 1991-മുതല്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. നിലവിലെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് ചെയര്‍മാനുമായിരുന്നു. ഈരാറ്റുപേട്ട ബാറിലെ സീനിയര്‍ അഭിഭാഷകനായിരുന്നു. 

ഭാര്യ എലിസബത്ത് കപ്പാട് കിയത്തോലില്‍ കുടുംബാംഗം. മക്കള്‍ ബോണി ഡേവിസ് ജോര്‍ജ്ജ് (കാനഡ), റിച്ചു മാത്യൂസ് ജോര്‍ജ്ജ് (ടെക്‌നോപാര്‍ക്ക്, തിരുവനന്തപുരം)

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments