Latest News
Loading...

സൗജന്യ ചികിൽസ നൽകണം: സജി മഞ്ഞക്കടമ്പിൽ




പാലാ: രാമപുരം പഞ്ചായത്തിൽ ഏഴച്ചേരിനിവാസികളായ നടുവിലാമ്മാക്കൽ ബേബി, ജോസ് നെടുംപള്ളി എന്നിവർക്കും, കുറുക്കന്റെ കടിയേറ്റ് പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റ് ആളുകൾക്കും സർക്കാർ അടിയന്തര സൗജന്യ ചികിത്സ നൽകണമെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ ആവശ്യപ്പെട്ടു.

 

.ജനവാസ മേഖലകളിൽ കുറുക്കന്റെ സാന്നിധ്യം വർദ്ധിച്ചു വരുന്നത് തടയാൻ സർക്കാരും ഫോറസ്റ്റ് അധികൃതരും നടപടി സ്വീകരിക്കണമെന്നും, ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യജീവികളെ വെടിവെച്ച് കൊല്ലുവാനുള്ള നിയമ ഭേദഗതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പാസാക്കണമെന്നും സജി അഭിപ്രായപ്പെട്ടു.

അല്ലാത്തപക്ഷം വരുംനാളുകളിൽ മനുഷ്യന് നാട്ടിൽ ജീവിക്കാൻ സാധിക്കാത്ത അവസ്ഥ സംജാതമാകുമെന്നും സജി പറഞ്ഞു. 
പരുക്ക് പറ്റിയവരെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ധേഹം.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments