Latest News
Loading...

എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ മാധവീയം നാളെ; ഒരുക്കങ്ങൾ പൂർത്തിയായി.




എസ് എൻ ഡി പി യോഗം മീനച്ചിൽ യൂണിയൻ നേതൃത്വത്തിൽ നടക്കുന്ന അവകാശ സംരക്ഷണ മഹാസമ്മേളനം "മാധവീയം" ഒരുക്കങ്ങൾ പൂർത്തിയായി. സമ്മേളനത്തിന് മുന്നോടിയായി പാലാ പട്ടണം മുൻമ്പിതുവരെയും കാണാത്ത വിധത്തിൽ പീത പതാകകളാലും ബഹുവർണ്ണ കട്ടൗട്ടുകളാലും നിറഞ്ഞു. പതിനായിരങ്ങൾക്ക് ഒരേ സമയം ഇരിക്കുവാനും പ്രോഗ്രാം വീക്ഷിക്കുവാനും പറ്റുന്ന തരത്തിലുള്ള അതിനൂതന രീതിയിൽ സജ്ജീകരിച്ചിരിക്കുന്ന വേദിയും പന്തലും ഇതിനോടകം തന്നെ പാലാ പുഴക്കര മൈതാനിയിൽ ഉള്ള ടി.കെ.മാധവൻ നഗറിൽ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു. 

രാവിലെ 10ന് ആമുഖ പ്രഭാഷണത്തോടെ ആരംഭിക്കുന്ന മഹാസമ്മേളനം എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവ്വഹിക്കും. വിവിധ കർമ്മ പദ്ധതികളുടെ ഉദ്ഘാടനം യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി ഉദ്ഘാടനം നിർവ്വഹിക്കും. വിവിധ യോഗ നേതാക്കൾ, പോഷക സംഘടനാ നേതാക്കൾ ഉൾപ്പെടെ പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും. യൂണിയനുകീഴിലെ 49 ശാഖായോഗങ്ങളിൽ നിന്നായി പതിനായിരങ്ങൾ പങ്കെടുക്കും.

പരിപാടികൾക്ക് ഒ.എം.സുരേഷ് ഇട്ടിക്കുന്നേൽ, എ.ഡി.സജീവ് വയലാ, എം.ആർ.ഉല്ലാസ്, കെ.ആർ.ഷാജി, സി.ടി.രാജൻ, അനീഷ് പുല്ലുവേലിൽ, സാബു പിഴക്, സുധീഷ് ചെമ്പൻകുളം, സജി ചേന്നാട് തുടങ്ങിയവരും പോഷകസംഘടനാ നേതാക്കളും നേതൃത്വം നൽകുന്നു. 

കേരളത്തിലെ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങളുടെ അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എസ് എൻ ഡി പി യോഗത്തിൻ്റെ സംഘടനാ സെക്രട്ടറിയും വൈക്കം സത്യാഗ്രഹ സമരനായകനുമായ ടി.കെ.മാധവനാണ് മീനച്ചിൽ യൂണിയന് രൂപം നൽകിയത്. തുല്യ അവകാശങ്ങൾക്കായി എന്നും വിലിയ രീതിയിൽ ശബ്ദമുയർത്തുന്ന വെള്ളാപ്പള്ളി നടേശൻ്റെ വാക്കുകൾ എസ് എൻ ഡി പി യോഗത്തിൽ വരുവാൻ പോകുന്ന മുന്നേറ്റങ്ങൾക്കായി പുതിയ സമരമുഖം തുറക്കുമെന്ന് ഉറപ്പാണ്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments