Latest News
Loading...

കാർഷികോല്പന്നങ്ങളുടെ വിലത്തകർച്ച പരിഹരിക്കണം എകെസിസി കാവുംകണ്ടം




കാവുംകണ്ടം: കാർഷിക മേഖലയിലെ പ്രതിസന്ധിയും കാർഷികോല്പന്നങ്ങളുടെ വില തകർച്ചയും കർഷകജീവിതം ദുസഹമാക്കി മാറ്റിയെന്ന് എ കെ സി സി കാവുംകണ്ടം യൂണിറ്റ് പ്രസ്താവിച്ചു. റബ്ബർ, നാളികേരം, കുരുമുളക്, നെല്ല് തുടങ്ങി വിവിധ കാർഷികോല്പന്നങ്ങൾക്ക് ന്യായവില ഉറപ്പ് വരുത്തുവാനും കാർഷികവിളകളുടെ നാശനഷ്ടത്തിന് അർഹമായ തുക ഇൻഷുറൻസ് ലഭ്യമാക്കുവാനും വേണ്ട നടപടി സ്വീകരിക്കണമെന്ന് വികാരി ഫാ. സ്കറിയ വേകത്താനം അധികാരികളോട് ആവശ്യപ്പെട്ടു. 



.കർഷകന്റെ ഉന്നമനത്തിന് വേണ്ടി കാർഷികക്ഷേമനിധി നിലനിർത്തിക്കൊണ്ട് കർഷക പെൻഷൻ മുടങ്ങാതിരിക്കുവാനുള്ള അടിയന്തര നടപടി ബന്ധപ്പെട്ട അധികാരികൾ കൈക്കൊള്ളണമെന്ന് അച്ഛൻ ഓർമ്മപ്പെടുത്തി. ബഫർ സോൺ വിഷയത്തിൽ കർഷകരുടെ ആശങ്കകൾ പരിഹരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡേവിസ് കല്ലറയ്ക്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കാർഷികോല്പന്നങ്ങളുടെ വിലയിടുവിൽ പ്രതിഷേധിച്ചുകൊണ്ട് വികാരി ഫാ.സ്കറിയ വേകത്താനം പ്രതിഷേധ ജ്വാല ഡേവീസ് കല്ലറയ്ക്കലിന് കൈമാറി കർഷക സമ്മേളനം ഉദ്ഘാടനം ചെയ്തു. 


ജോസ് കോഴിക്കോട്ട്, തോമസ് കുമ്പളാങ്കൽ, സിജു കോഴിക്കോട്ട്, ബേബി തോട്ടാക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. രാജു കോഴിക്കോട്ട്, ജസ്റ്റിൻ മനപ്പുറത്ത്, ലൈജു താന്നിക്കൽ, രാജു അറക്കകണ്ടത്തിൽ, ലാലാ തെക്കലഞ്ഞിയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments