Latest News
Loading...

ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് ആദരം




2022-23 സാമ്പത്തിക വർഷം 100 ശതമാനം പദ്ധതി നിർവ്വഹണം പൂര്‍ത്തിയാക്കിയ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിന് ജില്ലാ പ്ലാനിംഗ് ഓഫീസിന്റെ ആദരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീമതി. കെ വി ബിന്ദുവില്‍ നിന്നും ഉഴവൂര്‍ ഗ്രാപഞ്ചായത്ത് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ , വൈസ് പ്രസിഡന്‍റ് ഏലിയാമ്മ കുരുവിള, മെമ്പര്‍മാരായ ശ്രീനി തങ്കപ്പന്‍, റിനി വില്‍സണ്‍, മേരി സജി, ശ്രീമതി ബിനു ജോസ് എന്നിവര്‍ ചേര്‍ന്ന് അവാർഡ് ഏറ്റുവാങ്ങി. 


100 ശതമാനം ഫണ്ടുകളും ചെലവഴിച്ച പഞ്ചായത്തുകളെ ആദരിക്കുന്നതിന് വേണ്ടി വിളിച്ചുചേർത്ത ഡി പി സി യോഗത്തിലാണ് ഗ്രാമപഞ്ചായത്തിന് ആദരവ് ലഭിച്ചത്.13 പഞ്ചായത്തുകൾ ആണ് ജില്ലയിൽ 100 ശതമാനം പദ്ധതി നിർവഹണം നടത്തിയത്.
പ്ലാന്‍ ഫണ്ട് 100 ശതമാനം ആക്കി എന്നതിനപ്പുറം അതിലെ എല്ലാ ഫണ്ടുകളും (പട്ടികജാതി ഫണ്ട്, പട്ടികവര്‍ഗ്ഗ ഫണ്ട്, ജനറല്‍ ഫണ്ട്, സി എഫ്സി -ബേസിക് ,റ്റൈഡ് ) 100 ശതമാനം പൂര്‍ണ്ണമായും ചെലവഴിച്ച ജില്ലയിലെ ഏക പഞ്ചായത്താണ് ഉഴവൂര്‍ ഗ്രാമപഞ്ചായത്ത് എന്നും ആയതിന് പഞ്ചായത്തിലെ ജനപ്രതിനിധികളേയും ജീവനക്കാരെയും അഭിനന്ദിക്കുന്നതായി പ്ലാനിംഗ് ഓഫീസര്‍ ലിറ്റി മാത്യു അറിയിച്ചു.

 മെമ്പര്‍മാരുടേയും ജീവനക്കാരുടേയും കൂട്ടായ പ്രവര്‍ത്തനം കൊണ്ട് മാത്രമാണ് ഈ നേട്ടം കൈവരിക്കുന്നതിന് സാധിച്ചതെന്ന് പ്രസിഡന്‍റ് ജോണിസ് പി സ്റ്റീഫന്‍ അറിയിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments