Latest News
Loading...

വെള്ളാനി -അട്ടിക്കളം റോഡ് ഉദ്ഘാടനം



 
തലനാട് : തലനാട്  പഞ്ചായത്തിലെ വെള്ളാനിയെയും - അടിക്കളത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിന്റെ ടാറിഗ് പൂർത്തിയായി. റോഡിന്റെ ഉൽഘാടനം ജോസ് കെ മാണി എംപി നിർവ്വഹിച്ചു. തോമസ്സ് ചാഴിക്കാടൻ എം പി അദ്ധ്യക്ഷത വഹിച്ച യോഗത്തിൻ വിവിധ ജനപ്രതിനിധികളും രാഷ്ടിയ നേതാക്കളും പ്രസംഗിച്ചു. 

ജോസ് കെ മാണി എം പി മുൻ കൈ എടുത്ത് കേന്ദ്ര പദ്ധതിയായ പി.എം ജി. എസ് വൈ പദ്ധതിയിൽ ഉൾപ്പെടുത്തി 5.24കോടി രൂപാ മുടക്കിലാണ് 5.5 കിലോമീറ്റർ ദൂരത്തിലുള്ള ഈ റോഡ് പൂർത്തികരിച്ചിരിക്കുന്നത് . തലനാട് പഞ്ചായത്തിലെ ഒരു വാർഡായ അട്ടിക്കളത്ത് എത്തണമെങ്കിൽ തിക്കോയി പഞ്ചായത്തിലൂടെ കയറി 10 കിലോമിറ്ററിൽ അധികം സഞ്ചരിക്കണമായിരുന്നു .

പുതിയ റോഡ് വന്നതോടെ 5.5 കിലോമിറ്റർ ദൂരത്തിൽ തലനാട് പഞ്ചായത്തിലൂടെ അട്ടിക്കളത്ത് എത്താം. മാർമല അരുവിലേയ്ക്കും വാഗമണ്ണിലേയ്ക്കും എത്താനുളള ദൂരവും കുറയും .ഈ പ്രദേശത്തിന്റെ ടൂറിസം വികസനത്തിന് ഈ റോഡ് മുതൽ കൂട്ടാവും



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments