Latest News
Loading...

അതിഥി തൊഴിലാളിയുടെ മരണത്തിനിടയാക്കിയത് കെഎസ്ആർടിസി മിന്നൽ സർവീസ്



പാലാ കെഎസ്ആർടിസി ഡിപ്പോയ്ക്ക് സമീപം അതിഥി തൊഴിലാളി വാഹനം ഇടിച്ച് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അപകടം സൃഷ്ടിച്ചത് പാലാ ഡിപ്പോ യുടെ മിന്നൽ സർവീസ് . പാലാ കാസർഗോഡ് റൂട്ടിൽ സർവ്വീസ് നടത്തുന്ന പാലാ ഡിപ്പോയിലെ എടിസി 233 നമ്പർ കെഎസ്ആർടിസി ബസാണ് അപകടം സൃഷ്ടിച്ചത്. കഴിഞ്ഞ ബുധൻ രാത്രി 8 30നായിരുന്നു അപകടം. 


.ബസ് പുറത്തേക്കിറങ്ങുന്ന കവാടത്തിന് അരികെ നിന്നിരുന്ന യാത്രക്കാരനെ ഇടിച്ച സംഭവം അറിയാതെ ബസ് നിർത്താതെ പോവുകയായിരുന്നു അപകടത്തിൽ തമിഴ്നാട് ഉശിലംപെട്ടി പുതുപ്പെട്ടി സ്വദേശി മഹാലിംഗം (രാജേഷ് 32) തൽക്ഷണം മരിച്ചു. സംഭവത്തെ തുടർന്ന് ഇടിച്ച വാഹനം ഏതാണെന്ന് കണ്ടെത്താനുള്ള പോലീസ് അന്വേഷണത്തിൽ ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് ബസ് തിരിച്ചറിഞ്ഞത്. 

ഏതോ വലിയ വാഹനമാണ് അപകടത്തിന് ഇടയാക്കിയത് എന്ന് പോലീസ് ആദ്യമേ തന്നെ സംശയിച്ചിരുന്നു. കെഎസ്ആർടിസി ബസുകൾ ഇറങ്ങിവരുന്ന സ്ഥലമായതിനാൽ അപകട സമയത്ത് കടന്നുപോയ ബസുകളിൽ ആണ് പ്രാഥമിക പരിശോധനകൾ നടത്തിയത്. കാസർഗോട്ടയ്ക്ക് പോയ മിന്നൽ സർവീസ് തിരികെ എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ടയറിൽ രക്തത്തിൻറെ അംശം കണ്ടെത്തിയത്. 

ബസ്സിന്റെ പിൻ ചക്രം കയറിയാണ് അപകടം ഉണ്ടായത്. അപകടമുണ്ടായത് ബസ് ഡ്രൈവർ അറിഞ്ഞിരുന്നില്ല. സംഭവത്തിൽ പാല പോലീസ് കേസെടുത്തു.


🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments