Latest News
Loading...

പൊതുശുചീകരണ യഞ്ജം മേയ് 29ന്




കോട്ടയം ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും അവയുടെ പരിസരവും വൃത്തിയാക്കുന്നതിന്റെ ഭാഗമായി മേയ് 29ന് പൊതുശുചീകരണ യഞ്ജം സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടർ ഡോ.പി.കെ ജയശ്രീ പറഞ്ഞു. ശുചിത്വ മിഷന്റെയും മാലിന്യമുക്ത നവകേരളം ക്യാമ്പയിനിന്റെയും ഭാഗമായി ഓഫീസ് ശുചീകരണത്തിന്റെയും ഗ്രീൻ പ്രോട്ടോക്കോൾ നടപ്പിലാക്കേണ്ടത് സംബന്ധിച്ചുമുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നതിന്റെയും ഭാഗമായി
ജില്ലാതല ഉദ്യോഗസ്ഥൻമാർക്കും ബ്ലോക്ക്, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കുമായി കളക്‌ട്രേറ്റിൽ നടത്തിയ വീഡിയോ കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു കളക്ടർ.  


ശുചീകരണ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം 29 ന് രാവിലെ ഒമ്പതിന് കളക്‌ട്രേറ്റ് പരിസരത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിർവഹിക്കും. ജില്ലാ കളക്ടർ ഡോ. പി.കെ ജയശ്രീ അധ്യക്ഷത വഹിക്കും.
 ശുചീകരണ യഞ്ജത്തിലൂടെ ലഭിക്കുന്ന ജൈവ മാലിന്യങ്ങൾ കുഴി കമ്പോസ്റ്റുകളാക്കുകയോ അല്ലെങ്കിൽ നിലവിലുള്ള ജൈവമാലിന്യ സംസ്‌ക്കരണ സംവിധാനങ്ങൾ വഴിയോ സംസ്‌ക്കരിക്കേണ്ടതാണ്. അജൈവ മാലിന്യങ്ങൾ ഓഫീസ് പരിധിയിലുള്ള തദ്ദേശ സ്ഥാപനവുമായി ബന്ധപ്പെട്ട് ഹരിത കർമസേനയ്ക്ക് കൈമാറണം. 


ഇ-മാലിന്യങ്ങൾ, ഉപയോഗ ശൂന്യമായ ഫർണിച്ചറുകൾ എന്നിവ ക്ലീൻ കേരള കമ്പനിക്ക് കൈമാറണം. ക്ലീൻ കേരള കമ്പനി ഏജന്റുമാർ മുൻകൂട്ടി അറിയിക്കുന്നതിനനുസരിച്ചുള്ള സമയങ്ങളിൽ മാലിന്യങ്ങൾ നേരിട്ട് ശേഖരിക്കും. ജില്ലാതല ഓഫീസ് മേധാവികൾ അവരുടെ പരിധിയിൽ വരുന്ന മറ്റ് ഓഫീസുകളിലും ഇത് സംബന്ധിച്ച് അറിയിപ്പ് നൽകേണ്ടതും ശുചീകരണ യഞ്ജം നടപ്പാക്കിയെന്ന് ഉറപ്പ് വരുത്തേണ്ടതുമാണ്. അന്നേ ദിവസം തന്നെ ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന ഓഫീസുകളിലും തദ്ദേശ സ്ഥാപന പരിധിയിൽ വരുന്ന ഘടക സ്ഥാപനങ്ങളിലും ശുചീകരണ യഞ്ജം സംഘടിപ്പിക്കണം. ശുചീകരണ യഞ്ജത്തിനായി ജില്ലയിലുള്ള എൻ.എസ്.എസ്, എൻ.സി.സി, എസ്.പി.സി, എൻ.വൈ.കെ വോളന്റിയർമാരുടെ സഹായം തേടാം. 


ജൂൺ അഞ്ചിന് ജില്ലയിലെ എല്ലാ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളും ഹരിത ഓഫീസുകളായി പ്രഖ്യാപിക്കണം.
 ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ.അരുൺ കുമാർ, ശുചിത്വ മിഷൻ ജില്ലാ
കോ-ഓഡിനേറ്റർ ബെവിൻ ജോൺ, ക്ലീൻ കേരള കമ്പനി മാനേജർ സഞ്ജു വർഗ്ഗീസ്, മാലിന്യ മുക്ത കേരളം ജില്ലാ കോ-ഓർഡിനേറ്റർ ടി.പി ശങ്കരൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments