Latest News
Loading...

.മാർ അഗസ്തീനോസ് കോളേജിന് 4 റാങ്കുകൾ



രാമപുരം : 2023   എം ജി യൂണിവേഴ്സിറ്റി ബയോടെക്നോളജി  ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്‌തീനോസ് കോളേജ്  4  റാങ്കുകൾ കരസ്ഥമാക്കി. ബി എസ് സി ബയോടെക്നോളജിയിൽ  ആ ദ്യ 10 റാങ്കുകളിൽ 4  റാങ്കുകളും മാർ ആഗസ്‌തീനോസ് കോളജ് വിദ്യാർത്ഥികൾ നേടി.  റിയ കെ റോയ്  രണ്ടാം റാങ്ക്, അന്നാ ജോണി ആറാം റാങ്ക്,  നേഹ സനോജ് ഏഴാം റാങ്ക്, ഗിൽനമോൾ ജിജി എട്ടാം റാങ്ക്  എന്നിവരാണ് റാങ്ക് ജേതാക്കൾ .


 കോളേജ് മാനേജർ റവ. ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ. ജോയ് ജേക്കബ്, വൈസ് പ്രിൻസിപ്പൽമാരായ  ഫാ. ജോസഫ് ആലഞ്ചേരിൽ,  സിജി ജേക്കബ് , അഡ്മിനിസ്‌ട്രേറ്റീവ്  ഓഫീസർ രാജീവ് ജോസഫ്,  അഡ്മിനിസ്‌ട്രേറ്റീവ് എക്സിക്യൂട്ടീവ്  പ്രകാശ്  ജോസഫ്, ഡിപ്പാർട്ടമെന്റ് മേധാവി ഡോ. സജേഷ്‌കുമാർ  പി റ്റി എ പ്രസിഡന്റ് ജിമ്മി ആലനോലിക്കൽ  തുടങ്ങിയവർ റാങ്ക് ജേതാക്കളെ  അഭിനന്ദിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments