Latest News
Loading...

ഫുട്ബോൾ കോച്ചിംങ് ക്യാമ്പ് തുടങ്ങി

പൂഞ്ഞാർ : സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ അവധിക്കാല ഫുട്ബോൾ കോച്ചിംങ് ക്യാമ്പ് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. മുപ്പത് ദിവസം നീളുന്ന ക്യാമ്പിന്റെ തുടർച്ചയായി ഫുട്ബോൾ ടീമും രൂപീകരിക്കും. 

.സ്കൂൾ മാനേജർ ഫാ. ചാണ്ടി കിഴക്കയിൽ സി.എം.ഐ., പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു, പ്രിൻസിപ്പാൾ വിൽസൺ ജോസഫ്, ഹെഡ്മാസ്റ്റർ റ്റോം കെ.എ., പി.റ്റി.എ. പ്രസിഡന്റ് റോഷി ജോസഫ് തുടങ്ങിയവർ പ്രസംഗിച്ചു. കായിക പരിശീലനത്തിനായി ഫുട്ബോളുകൾ, ക്രിക്കറ്റ് ബാറ്റ്, ബോൾ എന്നിവയും എം.എൽ.എ. സ്കൂൾ അധികൃതർക്ക് സമ്മാനിച്ചു. 


.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments