Latest News
Loading...

അരിക്കൊമ്പനെ നിരീക്ഷിക്കുമെന്നും കാത്തുസൂക്ഷിക്കുമെന്നും വനംവകുപ്പ് മന്ത്രി

വനംവകുപ്പിന്റെ ചരിത്രത്തില്‍ ഉണ്ടാകാത്ത വലിയ ദൗത്യമാണ് അരിക്കൊമ്പന്‍ മിഷനെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍. 150-ലേറെ വനപാലകരാണ് ദൗത്യത്തിലേര്‍പ്പെട്ടത്. അവരുടെ നിസ്തുലമായ സേവനവും നാട്ടുകാരുടെ പിന്തുണയുമാണ് വിജയത്തിന് ആധാരമായത് എന്നും അദ്ദേഹം പറഞ്ഞു. 

കേരളത്തിലെ വനംവകുപ്പ് വനം - വന്യജീവി സംരക്ഷണത്തില്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്. സംഘര്‍ഷമേഖലകളില്‍ ജനങ്ങളെയും വന്യജീവികളെയും സംരക്ഷിക്കുന്ന നിലപാടാണ് വനംവകുപ്പിനുള്ളത്. വനത്തെ മറന്നു കൊണ്ട് മനുഷ്യ സ്നേഹമോ മനുഷ്യനെ മറന്നുകൊണ്ട് വനസ്‌നേഹമോ നടപ്പാക്കാനാകില്ല. സര്‍ക്കാര്‍ എടുക്കുന്ന പ്രായോഗിക നിലപാടുകളെ എല്ലാവരും മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അരിക്കൊമ്പന്‍ ശക്തനായ ആനയാണ്. അഞ്ചിലധികം വെടിവച്ചത് പ്രശ്‌നമാകില്ല. ആനയെ പിടിച്ച കൊണ്ടുപോകലാണ് പ്രധാനം. ഏത് തരം ദൗത്യത്തിലും പ്ലസും മൈനസുമുണ്ടാകും. ആകെ ഫലം എന്താണ് എന്നാണ് നോക്കേണ്ടത്. ചിന്നക്കനാലിലെയും ശാന്തമ്പാറിയലെയും ജനങ്ങള്‍ അനുഭവിച്ച ദുരിതത്തിന് അവസാനം കണ്ടുവോ എന്നതാണ് പ്രസക്തമായ ചോദ്യം. ചെറിയ വിഷയങ്ങളിൽ തലനാരിഴ കീറി നോക്കേണ്ട ആവശ്യമില്ല. 

ആനയെ എത്തിക്കുന്ന സ്ഥലത്ത് വനംവകുപ്പിന്റെ ശക്തമായ നിരീക്ഷണമുണ്ടാകും. അരിക്കൊമ്പന്‍ സാധാരണ ജീവിതത്തിലേയ്ക്ക് നീങ്ങുന്ന ഘട്ടം വരെ അതിനെ നിരീക്ഷിക്കുന്നും കാത്തുസൂക്ഷിക്കുമെന്നും വനംവകുപ്പ് മന്ത്രി പാലായിൽ പറഞ്ഞു.

മന്ത്രിയുടെ പ്രതികരണം കാണാം : Facebook Video 

Post a Comment

0 Comments