Latest News
Loading...

സ്‌നേഹദീപം കേരളമാകെ മാതൃകയാക്കാവുന്ന പദ്ധതി: അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ.

കിടങ്ങൂര്‍: ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്‍കുന്ന സ്‌നേഹദീപം ഭവനപദ്ധതി കേരളമാകെ മാതൃകയാക്കാവുന്ന സാമൂഹ്യക്ഷേമപദ്ധതിയാണെന്ന് അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. അഭിപ്രായപ്പെട്ടു. ഭവനരഹിതരായ ദുര്‍ബലവിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്ക് ഇത്തരത്തിലുള്ള പദ്ധതികള്‍ ഏറെ പ്രയോജനപ്രദമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

.സ്‌നേഹദീപം പദ്ധതിപ്രകാരമുള്ള പതിനഞ്ചാം സ്‌നേഹവീടിന്റെ താക്കോല്‍ദാനം കിടങ്ങൂര്‍ സൗത്തില്‍ നിര്‍വ്വഹിക്കുകയായിരുന്നു മോന്‍സ് ജോസഫ് എം.എല്‍.എ.. യോഗത്തില്‍ പ്രൊഫ. ഡോ. എം.കെ. ലൂക്കാ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കല്‍, കിടങ്ങൂര്‍ സ്‌നേഹദീപം പ്രസിഡന്റും ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ പ്രൊഫ. ഡോ. മേഴ്‌സി ജോണ്‍, 

പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്മാരായ തോമസ് മാളിയേക്കല്‍, സനല്‍ കുമാര്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ലിസി എബ്രാഹം, സ്‌നേഹദീപം സൊസൈറ്റി ഭാരവാഹികളായ ഗിരീഷ് കുമാര്‍ ഇലവുങ്കല്‍, എം. ദിലീപ് കുമാര്‍, സുനില്‍ ഇല്ലിമൂട്ടില്‍, പി.റ്റി. ജോസ് പാരിപ്പള്ളി, സുധാകരന്‍ നായര്‍ തെങ്ങനാട്ട്, സാബു ഒഴുങ്ങാലില്‍, രാജേഷ് തിരുമല എന്നിവര്‍ പ്രസംഗിച്ചു. സ്‌നേഹദീപം പദ്ധതിയില്‍ കിടങ്ങൂര്‍ പഞ്ചായത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന രണ്ടാം സ്‌നേഹവീടാണിത്.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments