Latest News
Loading...

വികസനത്തിൽ രാഷ്ട്രീയമില്ല: മാണി സി കാപ്പൻ

വികസന വിഷയങ്ങളിൽ രാഷ്ട്രീയമില്ലെന്നും സഹകരിക്കാൻ തയ്യാറെങ്കിൽ ആവശ്യമായ ഫണ്ട് അനുവദിക്കാൻ താൻ തയ്യാറാണെന്നും പാലാ നഗരസഭയോട് മാണി സി കാപ്പൻ എം എൽ എ. പറഞ്ഞു. നഗരസഭയുടെ പുതിയ ഭരണ നേതൃത്വത്തിൽ തനിക്ക് വിശ്വാസമുണ്ടെന്നും നാടിന്റെ വികസനത്തിനായി കൈ കോർക്കാൻ തയ്യാറാണെന്നും എം എൽ എ കൂട്ടിച്ചേർത്തു. 


.പല ഘട്ടങ്ങളിലും താൻ അനുവദിച്ച ഫണ്ടുകൾക്ക് രാഷ്ട്രീയത്തിൻ്റെ പേരിൽ തടസ്സങ്ങൾ നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത് തെറ്റായ പ്രവണതയാണെന്നും കാപ്പൻ പറഞ്ഞു. പാലായിൽ കൊച്ചിടപ്പാടി കവീക്കുന്ന് റോഡിന് ആദ്യ ഘട്ടമായി അനുവദിച്ച ഒൻപത് ലക്ഷം രൂപയുടെ ടാറിംഗ് വേലയുടെ നിർമ്മാണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മാണി സി കാപ്പൻ. 

.രണ്ടാം ഘട്ടമായി പ്രസ്തുത റോഡിന് ഇരുപത് ലക്ഷം രൂപ കൂടി എം എൽ എ അനുവദിച്ചിട്ടുണ്ട്.
ഇതോടൊപ്പം തന്നെ കൊച്ചിടപ്പാടി വാർഡിൽ നഗരസഭ പദ്ധതിയിൽ പെടുത്തി ടാറിംഗ് നടത്തിയ വിക്രം റോഡിന്റെയും മീനാറ റോഡിന്റെയും സമർപ്പണം നഗരസഭ ചെയർപേഴ്സൺ ജോസിൻ ബിനോ നിർവ്വഹിച്ചു. 

.വികസന വിഷയങ്ങളിൽ കൊച്ചിടപ്പാടിയെ ചേർത്ത് പിടിക്കുമെന്ന് നഗരസഭാധ്യക്ഷ പറഞ്ഞു.

വാർഡ് കൗൺസിലർ സിജി ടോണി തോട്ടത്തിൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ അഡ്വ. ബിനു പുളിക്കക്കണ്ടം, മായ രാഹുൽ, ഷീബാ ജിയോ, മുൻ കൗൺസിലർ ടോണി തോട്ടത്തിൽ, എബി ജെ ജോസ്, വിനോദ് വേരനാനി, ജോസ് മുകാലയിൽ, തോമസുകുട്ടി മുകാല, ജോയി വടക്കേചാരംതൊട്ടിയിൽ,

.ബാബു കുഴിവേലിൽ, ജോജോ പൈകട, ജെയിംസ് ഓമ്പളളിൽ, ജോണി തെങ്ങുംപള്ളിൽ, ഷാജി മണ്ണൂരാംപറമ്പിൽ,ബിനോയി കിഴക്കേ വേലിക്കകത്ത്, മനോജ് കുരിശുംതൊട്ടിയിൽ, ബിനു കൊട്ടാരം വേലിൽ, ജിജി പുളിക്കൽ, തൊമ്മച്ചൻ ചെരിയംപുറത്ത്,ടോമി കളപ്പുരയിൽ, ടോമി ആനപ്പാറയിൽ, ബൈജു ഇടത്തൊട്ടിയിൽ, തോമാച്ചൻ കദളിക്കാട്ടിൽ, ബേബി കുന്നത്ത്,ദിലീപ് മുകാല,സുലു തങ്കച്ചൻ,ശശിധരൻ മുരിങ്ങയിൽ , ബേബി ചാരംതൊട്ടിയിൽ തുടങ്ങിയവർ പ്രസംഗിച്ചു.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments