Latest News
Loading...

ഈരാറ്റുപേട്ട നഗരോൽസവം നാളെ സമാപിക്കും

ഈരാറ്റുപേട്ട: നഗരസഭയും വ്യാപാരി വ്യാവസായി ഏകോപന സമിതിയും ഇ ഫോം കൂടി സംയുക്തമായി പി.ടി.എം.എസ് ഓഡിറ്റോറിയത്തിലും പരിസര പ്രദേശങ്ങളിലുമായി നടന്ന നഗരോൽസവം നാളെ സമാപിക്കും. എല്ലാ ദിവസവുംവൻ തിരക്കാണ് അനുഭവപ്പെട്ടത്. ഇതുവരെ അരലക്ഷത്തോളം പേർ നഗരോൽസനഗർ സന്ദർശിച്ചതായി നഗരോൽസവ .ചീഫ് കോഡിനേറ്ററും മുൻ നഗരസഭാ ചെയർമാനുമായ വി.എം സിറാജ് അറിയിച്ചു.

എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ നഗരസഭയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച കളിത്തട്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

നൂറോളം വ്യാപാര സ്റ്റാളുകളുംനിരവധി പ്രസാധകരുടെ പുസ്തക സ്റ്റാളും നഗരോൽസവ വേദിയിൽ ഒരുക്കീയിരുന്നു.. 


എല്ലാ ദിവസവുംകലാ പരിപാടികളും, പുരാവസ്തു പ്രദർശനം, ദാരുശിൽപ്പ പ്രദർശനം , കുട്ടികൾക്ക് കളിച്ചു രസിക്കാൻ കിഡ്‌സ് റൈഡുകൾ എന്നിവയും ഒരുക്കീയിരുന്നു.

വെള്ളിയാഴ്ച ഈരാറ്റുപേട്ട അസോസിയേഷന്റെ (യു.എ.ഇ.) ആഭിമുഖ്യത്തിൽ നടന്ന പ്രവാസി സംഗമം ഗവ.ചീഫ് വിപ്പ് ഡോ.എൻ ജയരാജ് ഉദ്ഘാടനം ചെയ്തു. റാഷിദ് ഖാൻ അധ്യക്ഷത വഹിച്ചു. അവാർഡ് വിതരണം നഗരസഭാ അധ്യക്ഷ സുഹുറ അബ്ദുൽ ഖാദർ നിർവ്വഹിച്ചു.അഡ്വ. മുഹമ്മദ് ഇല്യാസ് , സാദിഖ് റഹീം ,
സലിം തലനാട് ,വി.എം.സിറാജ് , റ്റി.എം ഷെരീഫ് കാസിം, ഡോ.എം.എ.മുഹമ്മദ്, റഷീദ് മറ്റകൊമ്പനാൽ, ഷെയ്ഖ് ഹസൻ ഖാൻ, അജിത് കുമാർ അനസ് പാറയിൽ, എ.എം.എ ഖാദർ , നാസിം മേത്തർ, ഹുസൈൻ മേത്തർ, അജിഷ് യമഹ എന്നിവർ സംസാരിച്ചു

 വൈകുന്നേരം 6 ന് വ്യാപാരി സംഗമം നടക്കും. ഞായറാഴ്ച സമാപന സമ്മേളനത്തിൽ രാത്രി 8 ന് റാഫി നൈറ്റ് (ഗസൽ) നടക്കും.

🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments