ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച കേസിൽ നാലുപേർ പോലീസിന്റെ പിടിയിലായി. നേപ്പാൾ സ്വദേശികളായ നീരജ് ടിമാൽസിന(22). കമലേഷ് ഖഡ്ക (20), സമീർ സന്തോഷ് (18), റോബിൻസൺ ഗണേഷ് (21) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞദിവസം പാലാ സ്വദേശിയായ മാർട്ടിൻ തോമസ് എന്നയാളുടെ ഓട്ടോറിക്ഷയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മൊബൈൽ മോഷ്ടിച്ചത് ഇവരാണെന്ന് കണ്ടെത്തുകയും പിടി കൂടുകയുമാ യിരുന്നു. പാലാ സ്റ്റേഷൻ എസ്.എച്ച്.ഓ കെ.പി ടോംസൺ, സി.പി.ഓ മാരായ ശ്യാംലാൽ, മഹേഷ്, അരുൺ സി.എം, രഞ്ജിത്ത്, അരുൺകുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ.
വാർത്തകളും പരസ്യങ്ങളും
നൽകാൻ
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക
0 Comments