Latest News
Loading...

കെട്ടിടം പൊളിച്ചു നീക്കുന്നത് തടഞ്ഞു

പാലാ ബൈപ്പാസിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായി ഏറ്റെടുത്ത കെട്ടിടം പൊളിച്ചു നീക്കുന്നത് തടഞ്ഞത് സംഘര്‍ഷാവസ്ഥയുണ്ടാക്കി. തിങ്കളാഴ്ച രാവിലെയാണ് സംഭവം.ബൈപ്പാസിനായി സിവില്‍ സ്റ്റേഷന് ഏതിര്‍ വശത്തുള്ള കെട്ടിടത്തിന്റെ പകുതിയോളം ഭാഗമാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് പൊതു മരാമത്ത് വകുപ്പിന് കൈമാറിയിരുന്നത്.പൊളിച്ചു നീക്കുന്നതിന് സ്വകാര്യ കമ്പനി കരാറെടുത്തിരുന്നു.


 എന്നാല്‍ തൊഴിലാളികള്‍ പൊളിച്ചു നീക്കുവാനെത്തിയപ്പോഴാണ് മുമ്പ് കെട്ടിടത്തിനുള്ളിലെ ചില മുറികള്‍ കൈവശം വച്ചിരുന്ന ഏതാനും ചിലര്‍ എതിര്‍ത്തത്. റവന്യൂ വകുപ്പ് നഷ്ടപരിഹാരം നല്‍കി ഏറ്റെടുത്ത കെട്ടിടം ചിലര്‍ അനധികൃതമായി കൈവശം വയ്ക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പറയുന്നു. സ്ഥലം ഏറ്റെടുക്കുമ്പോള്‍ നിയമപരമായി നടപടി സ്വീകരിക്കാതെ പൊളിച്ചു നീക്കുമ്പോള്‍ തടയുന്നതിനെതിരെ പോലീസ് സംരക്ഷണം തേടിയിരിക്കുകയാണ് പൊതുമരാമത്ത് വകുപ്പ്. പോലീസ് സംരക്ഷണയില്‍ ഉടന്‍ പൊളിച്ചു നീക്കുമെന്നും അധികൃതര്‍ പറയുന്നു


.



🔰🔅🔰🔅🔰🔅🔰
മറ്റ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും നിങ്ങളുടെ നമ്പർ മറച്ചു വയ്ക്കാൻ ആഗ്രഹിക്കുന്നുവോ ? കൂടുതൽ സ്വകാര്യത ലഭിക്കുന്ന വാട്സ് ആപ്പ് കമ്മ്യൂണിറ്റിയിൽ അംഗമാകൂ


വാർത്തകളും പരസ്യങ്ങളും 
നൽകാൻ  
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക


Post a Comment

0 Comments