പാലായില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി സാധ്യത കല്പ്പിക്കപ്പെട്ടിരിക്കുന്ന ഷോണ്‍ ജോര്‍ജ്ജിനോട് ചോദ്യങ്ങളുമായി കേരളാ കോണ്‍ഗ്രസ് എം പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ടോബിന്‍ കെ അലക്‌സ്. ഫേസ് ബുക് പോസ്റ്റിലൂടെയാണ് ടോബിന്റെ ചോദ്യങ്ങള്‍. പോയ കാലങ്ങളില്‍ ഷോണും പിതാവ് പിസി ജോര്‍ജ്ജും ,സ്വീകരിച്ച നിലപാടുകള്‍ സംബന്ധിച്ചാണ് ടോബിന്‍ ചോദ്യങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.
. 1- മീനച്ചില്‍ താലൂക്കില്‍ 4000ഇല്‍ അധികം പെണ്‍കുട്ടികള്‍ ലവ് ജിഹാദിനു ഇര ആയി എന്ന താങ്കളുടെ മുന്‍ സ്റ്റേറ്റ്‌മെന്റഇല്‍ താങ്കള്‍ ഉറച്ചു നില്കുന്നുവോ? ആണെങ്കില്‍ അതിനുള്ള തെളിവ് കൊണ്ട് വരണം. അല്ലാത്ത പക്ഷം മീനച്ചില്‍ താലൂക്കിലെ ആത്മാഭിമാനം ഉള്ള സ്ത്രീള്‍ക്ക് നേരെ അപമാനിക്കല്‍ മാത്രം ആകും അത്.. പിതാവിനെ പോലെ സമുദായങ്ങളെ മുട്ടനാടുകളെ പോലെ തമ്മില്‍ തല്ലിച്ച് ചോര കുടിക്കാന്‍ പാലായിലേക്ക് വരരുത്
2- സ്വന്തം പിതാവിനെയും അദേഹത്തിന്റെ നിലപാടുകളെയും തള്ളിപറയുവാന്‍ താങ്കള്‍ തയ്യാര്‍ ഉണ്ടോ?
ഉദാഹരണത്തിന് -വന്ദ്യ വയോദികന്‍ ആയ ഉമ്മന്‍ ചാണ്ടിയെ തെറ്റായ സാഹചര്യത്തില്‍ സരിത എന്ന സ്ത്രീക്കൊപ്പം കണ്ടു എന്ന പിതാവിന്റെ നിലപടിനെ താങ്കള്‍ തള്ളിപ്പറയുന്നുവോ അതോ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോ?
മറ്റൊന്ന് ഇന്ന് താങ്കളുടെ പിതാവ് രാഷ്ട്ര പിതാവ് ആയ മഹാത്മാ ഗാന്ധിക്ക് എതിരെ നടത്തിയ ചീപ്പ് പ്രസ്താവനയെ താങ്കള്‍ തള്ളിപ്പറയുമോ? കേരളം മുഴുവന്‍ വിവാദ നായിക ആയ സ്ത്രീയെ ഫോണില്‍ കൂടെ ഇക്കിളിപ്പെടുത്തുന്ന രീതിയില്‍ താങ്കളുടെ പിതാവ് അഭിസംബോധന ചെയ്തത് തെറ്റാണു എന്ന് താങ്കള്‍ സമ്മതിക്കുന്നുവോ?
താങ്കളുടെ പിതാവിനെ ആണ് അഴിമതി കേസില്‍ ആദ്യമായി കേസ് രജിസ്റ്റര്‍ ചെയ്ത ജനപ്രതിനിധി എന്ന കാര്യം കൂടെ ഈ അവസരത്തില്‍ ഓര്മിപ്പിക്കട്ടെ..
ഇത്തരം കാര്യങ്ങളില്‍ ഉത്തരം തന്നിട്ട് പാലായിലേക്ക് വരാന്‍ എന്ന് ആവശ്യപ്പെടുന്നു... തിരഞ്ഞെടുപ്പ് കഴിഞ്ഞു തോറ്റു കഴിയുമ്പോള്‍ വര്‍ഗീയ വാദി ആയ പിതാവിനെ തള്ളി പറയുവാന്‍ താങ്കള്‍ തയ്യാര്‍ ആയാല്‍ കേരളാ കോണ്‍ഗ്രസ് എം രാഷ്ട്രീയ അഭയം നല്‍കുവാന്‍ തയ്യാര്‍ ആണ് എന്ന് കൂടെ ഈ അവസരത്തില്‍ പറയുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പാലായില്‍ വര്‍ഗീയതക്കു സ്ഥാനമില്ല.
വാട്‌സ്ആപ് ചാനലില്‍ അംഗമാകാന്‍ ഇവിടെ ക്ലിക് ചെയ്യൂ




0 Comments