Latest News
Loading...

ലോകകപ്പിൻ്റെ കൂറ്റൻ മാതൃക പ്രദർശിപ്പിച്ചു

ലോകകപ്പ് ഫുട്ബോളിൻ്റെ ആവേശം കടനാട് പഞ്ചായത്തിലും അലയടിക്കുന്നു. ആവേശത്തിലായ ഫുട്ബോൾ പ്രേമികൾ ലോകകപ്പിൻ്റെ കൂറ്റൻ മാതൃക പ്രദർശിപ്പിച്ചു കൊണ്ടാണ് നാടിനെ ഇളക്കി മറിച്ചത്. എവർഗ്രീൻ ആർട്ട്സ് ആൻ്റ് സ്പോർട്സ് ക്ലബ്ബിൻ്റെയും വിസിബ് കൊടുമ്പിടിയുടെയും ആഭിമുഖ്യത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്. നാലടി ഉയരമുള്ള ലോകകപ്പിൻ്റെ കൂറ്റൻ മാതൃകയാണ് ആഘോഷപൂർവ്വം കൊല്ലപ്പള്ളി ടൗണിൽ പ്രദർശിപ്പിച്ചത്. വാദ്യമേളങ്ങളും അകമ്പടിയായി ഉണ്ടായിരുന്നു. 

ചടങ്ങ് മാണി സി കാപ്പൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് നിർമ്മല ജിമ്മി, മെമ്പർ രാജേഷ് വാളിപ്ലാക്കൽ, ഫിലിപ്പ് കുഴികുളം, കടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഉഷാ രാജു, മെമ്പർ ജെയിസൺ പുത്തൻകണ്ടം, കുര്യാക്കോസ് ജോസഫ്, ബേബി കട്ടയ്ക്കൽ, തങ്കച്ചൻ വഞ്ചിക്കച്ചാലിൽ, ഇഗ്നേഷ്യസ് തയ്യിൽ, ജെറി ജോസ്, കെസി തങ്കച്ചൻ, ബിനു വള്ളോംപുരയിടം, സിബി അഴകൻപറമ്പിൽ, കെഎസ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.  

വീഡിയോ കാണാം 

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments