Latest News
Loading...

വയർലെസ് കമ്മ്യൂണിക്കേഷൻ റിപ്പീറ്റർ സ്റ്റേഷന്റെ ഉദ്ഘാടനം

പോലീസ് ടെലി കമ്മ്യൂണിക്കേഷൻ യൂണിറ്റിന്റെ ഇലവീഴാപൂഞ്ചിറയിലുള്ള കോട്ടയം ജില്ലാ പോലീസ് വയർലെസ് കമ്മ്യൂണിക്കേഷൻ റിപ്പീറ്റർ സ്റ്റേഷന്റെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ശനിയാഴ്ച മൂന്നരയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ നിർവഹിക്കും. മേലുകാവ് പോലീസ് സ്റ്റേഷൻ അങ്കണത്തിൽ ചേരുന്ന യോഗത്തിൽ മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടൻ എംപി പുതിയ കെട്ടിടത്തിന്റെ ശിലാഫലകം അനാച്ഛാദനം ചെയ്യും. 

.പോലീസ് ടെലികമ്മ്യൂണിക്കേഷൻ സൂപ്രണ്ടന്റ് ഡോക്ടർ അരവിന്ദ് സുകുമാർ ഐപിഎസ്, മേലുകാവ് പഞ്ചായത്ത് പ്രസിഡൻറ് തോമസ് വടക്കൻ , പാലാ ഡിവൈഎസ്പി ഏ.ജെ തോമസ് , മേലുകാവ് എസ് എച്ച് ഓ രഞ്ജിത്ത് കെ വിശ്വനാഥ്, പഞ്ചായത്ത് അംഗം ഷീബ മോൾ ജോസഫ് , ടെലി കമ്മ്യൂണിക്കേഷൻ ഡിവൈഎസ്പി സജീദ്, കിരൺകുമാർ എം വി , സുൽഫിക്കർ എം , സലിംകുമാർ കെ സി , രാജേഷ് കുമാർ പി എസ് , ജയപ്രകാശൻ , സുധീർഖാൻ , ജി മോഹൻകുമാർ തുടങ്ങിയവർ സംബന്ധിക്കും. 


വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments