Latest News
Loading...

അരുവിത്തുറ വോളി കലാശ പോരാട്ടത്തിലേക്ക്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേൽ ആരംഭിച്ച അരുവിത്തുറ വോളിയുടെ സെമിഫൈനൽ മൽത്സരങ്ങൾ ഇന്ന് നടന്നു. പാല എം എൽ എ മാണി സി കാപ്പൻ , ഈരാറ്റുപേട്ട എസ്സ് ഐ വിഷ്ണു വി.വി, വോളി ബോൾ അസോസിയേഷൻേ കോട്ടയം ജില്ലാ പ്രസിഡന്റ് ബാബു വടക്കെ മുറി എന്നിവർ വിശിഷ്ടാതിഥികളായിരുന്നു. പുരുഷ വിഭാഗം ഒന്നാം സെമി ഫൈനലിൽ അലുവാ സെന്റ് സേവ്യേഴ്സ്സ് കോളേജിനെ പരാജയപെടുത്തി കോലഞ്ചേരി സെന്റ് പീറ്റേഴ്സ്സ് കോളേജും രണ്ടാം സെമി ഫൈനൽ മൽത്സരത്തിൽ പിറവം ബി പി സി കോളേജിനെ പരജയപ്പെടുത്തി അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജും ഫൈനലിൽ പ്രവേശിച്ചു.

 വനിതാ വിഭാഗം സെമി ഫൈനലിൽ അസംഷൻ കോളേജ് ചങ്ങനാശ്ശേരി സെന്റ് പീറ്റേഴ്സ് കോളേജ് പത്തനാപുരത്തെ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു.

 നാളെ നടക്കുന്ന ഫൈനലിൽ പുരുഷ വിഭാഗത്തിൽ അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജ് കോലഞ്ചേരി സെന്റ് പീറ്റേഴ്സ്സ് കോളേജിനേയും വനിത വിഭാഗത്തിൽ പാലാ അൽഫോൻസാ കോളേജ് ചങ്ങനാശ്ശേരി അസംപ്ഷൻ കോളേജിനേയും നേരിടും മൽത്സരത്തിലെ വിജയികൾക്ക് പാലാ ഡി വൈ എസ് പി .എ ജെ തോമസ്സ് സമ്മാനങ്ങൾ വിതരണം ചെയ്യും.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments