Latest News
Loading...

കൊഴുവനാല്‍ വെറ്ററിനറി ഡിസ്‌പെന്‍സറി പുതിയ കെട്ടിട സമുച്ചയ ഉദ്ഘാടനം

കൊഴുവനാല്‍ വെറ്ററിനറി ഡിസ്‌പെന്‍സറി പുതിയ കെട്ടിട സമുച്ചയ ഉദ്ഘാടനം വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് കൊഴുവനാല്‍ വെറ്ററിനറി ഡിസ്‌പെന്‍സറിയുടെ അങ്കണത്തില്‍ വച്ച് സഹകരണ സാംസ്‌ക്കാരിക രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അവര്‍കളുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതു സമ്മേളനത്തില്‍ മൃഗസംരക്ഷണ, ക്ഷീരവികസന, മൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി മന്ദിര ഉദ്ഘാടനവും, ആഫ്രിക്കന്‍ പന്നിപ്പനി മൂലം നഷ്ടം നേരിട്ട കര്‍ഷകര്‍ക്കുള്ള നഷ്ടപരിഹാര വിതരണവും നിര്‍വ്വഹിക്കുന്നതാണ്.


മൃഗസംരക്ഷണ മേഖലയില്‍ വലിയ കൈത്താങ്ങായി നിലകൊള്ളുന്ന കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത്, 1966 ല്‍ വി.എ. മാത്യു, വെട്ടുവയലില്‍ സൗജന്യമായി വിട്ടുനല്‍കിയ 10 സെന്റ് സ്ഥലത്തില്‍, കര്‍ഷകരുടെ ചിരകാല സ്വപ്നമായ നവീകരിച്ച വെറ്ററിനറി ഡിസ്‌പെന്‍സറി കെട്ടിടം ബഹു. സര്‍ക്കാരിന്റെ 37 ലക്ഷം രൂപ ധനസഹായത്തോടുകൂടി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ നാടിന് സമര്‍പ്പിക്കുകയാണ്. 2019 ന് ഡിസ്‌പെന്‍സറിയുടെ നിര്‍മ്മാണ അനുവദി ലഭിച്ചെങ്കിലും കോവിഡ് മഹാമാരി ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് 2022 ല്‍ 1500 ഓളം സ്‌ക്വയര്‍ ഫീറ്റില്‍ വെറ്ററിനറി സര്‍ജന്റെ മുറി, ഓഫീസ് മുറി, സ്റ്റോര്‍, ഡിസ്‌പെന്‍സിംഗ് മുറി, ചെറിയ മൃഗങ്ങള്‍ക്ക് പരിശോധന-പ്രതിരോധ കുത്തിവെയ്പ് നല്‍കുന്നതിനുള്ള മുറി, വലിയ മൃഗങ്ങളെ പരിശോധിക്കുന്ന ട്രെവിസ് എന്നീ സൗകര്യങ്ങളോടുകൂടി നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.



ഉദ്ഘാടന ചടങ്ങില്‍ 10 ലക്ഷം രൂപയുടെ ഗോവര്‍ദ്ധിനി പദ്ധതിയുടെ ഉദ്ഘാടനം ജോസ് കെ മാണി എം.പി. നിര്‍വ്വഹിക്കുന്നതും 4 ലക്ഷം രൂപയുടെ അടുക്കളമുറ്റത്തെ കോഴിവളര്‍ത്തല്‍ പദ്ധതി തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതും, ഒരു കുടുംബത്തിന് 25000 രൂപയുടെ ഗോട്ട് സാറ്റലൈറ്റ് പദ്ധതി ഉദ്ഘാടനം മാണി സി കാപ്പന്‍ എം.എല്‍.എ.യും നിര്‍വ്വഹിക്കുന്നതാണ്.


 കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി മുഖ്യ പ്രഭാഷണം നടത്തുന്ന ചടങ്ങില്‍, കൊഴുവനാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ് സ്വാഗതം ആശംസിക്കും. വിവിധ കക്ഷി രാഷ്ട്രീയ നേതാക്കള്‍ ആശംസകള്‍ അര്‍പ്പിക്കും.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments