Latest News
Loading...

ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിന് തുടക്കം

ഈരാറ്റുപേട്ട ഉപജില്ല സ്കൂള്‍ കലോത്സവത്തിന് തുടക്കം. മൂന്നിലവ് വലിയകുമാരമംഗലം സെന്റ് പോൾസ് എച്ച്എസ്എസ് സ്കൂളില്‍ രാവിലേ ഒമ്പത്തിന് ഈരാറ്റുപേട്ട എഇഓ. ഷംലബീഗം പതാക ഉയര്‍ത്തിയതോടെ കലോത്സവം ആരംഭിച്ചു. തുടർന്ന് 12 വേദികളിലായി മൂന്ന് വിഭാഗത്തിന്റെ മലയാളം, ഇംഗ്ലീഷ്, ഹിന്ദി, അറബി, ഉറുദു ഭക്ഷകളിലിലായി രചന മത്സരങ്ങൾ നടന്നു. എൽ.പി വിഭാഗത്തിന്റെ അഭിനയ ഗാനം, പ്രസംഗം, കഥ പറയൽ മത്സരവും നടന്നു. 

നവംബർ 16 രാവിലെ ഒൻപതു മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ  മാണി.സി.കാപ്പന്‍ എം.എല്‍.എ കലോത്സവം ഉദ്ഘാടനം ചെയ്യും. സ്കൂള്‍ മാനേജര്‍ ഫാദര്‍ മാത്യു കവനാടിമലയിലിന്റെ അധ്യക്ഷനാകും. മൂന്നിലവ് പഞ്ചായത്ത് പ്രസിഡന്റ് ജോഷി ജോഷ്വ മുഖ്യപ്രഭാഷണം നടത്തും.ഈരാറ്റുപേട്ട ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ഷംലബീഗം, ജനറല്‍ കണ്‍വീനര്‍ ബിനോയ് ജോസഫ് പ്രോഗ്രം കമ്മറ്റി കണ്‍വീനര്‍ ആര്‍.ധര്‍മ്മകീര്‍ത്തി, പബ്ലിസിറ്റി കൺവീനർ പി എസ് റമീസ് എന്നിവര്‍ പങ്കെടുക്കും.


മത്സരം (16.11.2022)

സ്റ്റേജ് 1.: നാടോടി നൃത്തം (എൽപി,യൂപി ജനറൽ), നാടോടി നൃത്തം പെൺകുട്ടികൾ (എച്.എസ്, എച്.എസ്.എസ് ജനറൽ), ഭാരതനാട്യം (യൂപി ജനറൽ), ഭാരതനാട്യം പെൺകുട്ടികൾ (എച്.എസ്, എച്.എസ്.എസ് ജനറൽ),കുച്ചുപ്പുടി (യൂപി ജനറൽ), കുച്ചുപ്പുടി പെൺകുട്ടികൾ (എച്.എസ്, എച്.എസ്.എസ് ജനറൽ), മോഹിനിയാട്ടം പെൺകുട്ടികൾ (എച്.എസ് ജനറൽ).

സ്റ്റേജ് 2.: സംഘഗാനം (എൽപി,യൂപി ജനറൽ), ദേശാഭക്തിഗാനം (യൂപി ജനറൽ). 
സ്റ്റേജ്.3: അറബിക് കലോത്സവം
സ്റ്റേജ്.4: ശാസ്ത്രിയ സംഗീതം, ലളിത ഗാനം. 
സ്റ്റേജ്.5: പ്രസംഗം, പദ്യം ചൊല്ലൽ (കന്നഡ), കവിത രചന, പ്രസംഗം, പദ്യം ചൊല്ലൽ (തമിഴ്).
സ്റ്റേജ്. 6: പദ്യം ചൊല്ലൽ (മലയാളം), പ്രസംഗം, പദ്യം ചൊല്ലൽ (ഹിന്ദി).
സ്റ്റേജ്.7: ചെണ്ടമേളം (എച്എസ് ) പഞ്ചവാദ്യം (എച്എസ്)


ഉപജില്ലയിലെ 68 സ്കൂളുകളില്‍ നിന്നായി 2500ഓളം വിദ്യാര്‍ത്ഥികള്‍ നാലുദിവസം നീളുന്ന കലോത്സവത്തില്‍ പങ്കെടുക്കും.
18ന് വൈകിട്ട് 4ന് സമാപന സമ്മേളനം സെബാസ്റ്റിന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഓമന ഗോപാലന്‍ സമ്മാനദാനം നിര്‍വ്വഹിക്കും.

വാർത്തകളും പരസ്യങ്ങളും 
നൽകാൻ 
എന്ന നമ്പരിൽ ക്ലിക്ക് ചെയ്യുക

Post a Comment

0 Comments